June 04, 2026 |
Share on

ചെറുമകനോട് സംസാരിക്കാന്‍ ആദ്യമായി മൊബൈല്‍ ഉപയോഗിച്ച 80കാരന്റെ ആഹ്ലാദം/ വൈറല്‍ വീഡിയോ

സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കുറഞ്ഞ സമയം കൊണ്ട് ലക്ഷകണക്കിന് ആളുകളാണ് കണ്ടത്

ഇപ്പോഴത്തെ കുട്ടികള്‍ വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സമര്‍ത്ഥരാണ്. ഫോണും അതിന്റെ ഉപയോഗക്രമവുമൊക്കെ വശമില്ലാത്തവര്‍ ചുരുക്കം തന്നെ. ആദ്യമായി ഫോണ്‍ ഉപയോഗിക്കുന്ന ഒരാളുടെ കൗതുകം എന്തായിരിക്കുമെന്ന് ഊഹിക്കാമോ? ആദ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഒരു വൃദ്ധന്റെ ആഹ്ലാദവും ഭാവങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കൊച്ചുമകന്റെ കോള്‍ എടുക്കുന്ന മുത്തച്ചന്റെ സന്തോഷം സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. അരിസോണയിലെ ഫിനിക്‌സില്‍ നിന്നുള്ള ഈ 80 കാരന്‍ ആദ്യമായാണ് ഫോണ്‍ ഉപയോഗിക്കുന്നത്. കണ്ടു നിന്ന ഒരു യുവാവ് ഇത് വീഡിയോ എടുത്ത് ഇന്റര്‍നെറ്റിലിടുകയായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

×