June 26, 2026 |
Share on

കുരങ്ങനെ കൊണ്ട് കെഎസ്ആര്‍ടിസി ബസ് ഓടിപ്പിച്ചു; ഡ്രൈവറുടെ പണി തെറിച്ചു/ വീഡിയോ

ക്ലച്ചും, ബ്രേക്കും, ആക്‌സിലേറ്ററും ഡ്രൈവര്‍ തന്നെ നിയന്ത്രിക്കുമ്പോള്‍ സ്റ്റിയറിംഗ് പിടച്ചത് കുരങ്ങച്ചന്‍ തന്നെ.

കുരങ്ങനെ കൊണ്ട് കര്‍ണാടക എസ്ആര്‍ടിസി ബസ് ഓടിപ്പിക്കുന്ന വീഡിയോ വൈറലായത്തോടെ ഡ്രൈവറുടെ പണി തെറിച്ചു. വണ്ടിയോടിക്കുമ്പോള്‍ മടിയില്‍ ചാടി കയറിയ കുരങ്ങനെ കര്‍ണാടക ആര്‍ ടി സി യിലെ ഒരു ഡ്രൈവര്‍ ബസ്സിന്റെ സ്റ്റിയറിംഗ് ഏല്‍പിക്കുകയായിരുന്നു. ക്ലച്ചും, ബ്രേക്കും, ആക്‌സിലേറ്ററും ഡ്രൈവര്‍ തന്നെ നിയന്ത്രിക്കുമ്പോള്‍ സ്റ്റിയറിംഗ് പിടച്ചത് കുരങ്ങച്ചന്‍ തന്നെ.

ബസിലെ യാത്രക്കാരിലെ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോ,്‌യല്‍ മീഡിയയില്‍ എത്തിയത്തോടെ ഡ്രൈവറിനെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. യാത്രക്കാരുടെ സുരക്ഷത്വം വകവയ്ക്കാതെ സ്റ്റിയറിംഗ് കുരങ്ങന് വിട്ടുകൊടുത്തതാണ് ഡ്രൈവര്‍ക്കെതിരെ നടപടിക്ക് കാരണമായത്. വീഡിയോ കാണാം..

 

 

 

Leave a Reply

Your email address will not be published. Required fields are marked *

×