April 25, 2025 |
Share on

കഴുതപ്പുറത്ത് കയറിയുള്ള പാകിസ്താനി മാധ്യമപ്രവർത്തകന്റെ റിപ്പോർട്ടിങ് വൈറലാകുന്നു

കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന കാഴ്ചകൾ സൃഷ്ടിക്കാൻ ചാനൽ റിപ്പോർട്ടർമാർ പല അടവും പയറ്റാറുണ്ട്. അത്തരമൊരു അടവ് ലോകമെങ്ങും വൈറലാവുകയാണ്. പാകിസ്താനി വാർത്താ ചാനലായ ജിയോ ടിവി ഉറുദ്ദുവിന്റെ റിപ്പോർ‌ട്ടർ അമിൻ ഹഫീസാണ് വാർത്തയിലെ താരം. ലാഹോറിലെ കഴുതക്കച്ചവടത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു അമിൻ. സാധാരണ ഇത്തരം റിപ്പോർട്ടുകളുടെ ഒടുവിൽ റിപ്പോർട്ടർമാർ ചെയ്യാറുള്ളതുപോലെ കഴുതയുടെ പുറത്തു കയറിയാണ് അവസാനഭാഗങ്ങളിൽ അമിൻ സംസാരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വന്‍തോതിൽ ഷെയർ ചെയ്യപ്പെടുകയാണിപ്പോൾ. റിപ്പോർട്ടുകൾ പറയുന്നതു പ്രകാരം ലോകത്തിലെ ഏറ്റവുമധികം കഴുതകളുള്ള പ്രദേശങ്ങളിൽ […]

കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന കാഴ്ചകൾ സൃഷ്ടിക്കാൻ ചാനൽ റിപ്പോർട്ടർമാർ പല അടവും പയറ്റാറുണ്ട്. അത്തരമൊരു അടവ് ലോകമെങ്ങും വൈറലാവുകയാണ്. പാകിസ്താനി വാർത്താ ചാനലായ ജിയോ ടിവി ഉറുദ്ദുവിന്റെ റിപ്പോർ‌ട്ടർ അമിൻ ഹഫീസാണ് വാർത്തയിലെ താരം.

ലാഹോറിലെ കഴുതക്കച്ചവടത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു അമിൻ. സാധാരണ ഇത്തരം റിപ്പോർട്ടുകളുടെ ഒടുവിൽ റിപ്പോർട്ടർമാർ ചെയ്യാറുള്ളതുപോലെ കഴുതയുടെ പുറത്തു കയറിയാണ് അവസാനഭാഗങ്ങളിൽ അമിൻ സംസാരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വന്‍തോതിൽ ഷെയർ ചെയ്യപ്പെടുകയാണിപ്പോൾ.

റിപ്പോർട്ടുകൾ പറയുന്നതു പ്രകാരം ലോകത്തിലെ ഏറ്റവുമധികം കഴുതകളുള്ള പ്രദേശങ്ങളിൽ മൂന്നാംസ്ഥാനത്താണ് ലാഹോർ.

Leave a Reply

Your email address will not be published. Required fields are marked *

×