June 04, 2026 |

വഖഫ് ഭേദഗതി: ‘കോടതിയില്‍ പ്രതീക്ഷ, നീതിക്കായി കാത്തിരിക്കുന്നു’

വഖഫ് നിയമത്തിന് ഒറ്റയടിക്ക് ഒരു സ്റ്റേ നടപ്പാകില്ല

വഖഫ് നിയമ ഭേദഗതിയില്‍ സുപ്രീംകോടതി ഭാഗിക സ്‌റ്റേ നല്‍കിയതോടെ ആശ്വാസവും ആശങ്കയും ഒരുപോലെ നിഴലിക്കുകയാണ്. നിയമഭേദഗതിയിലെ വിവാദ വകുപ്പുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. വഖഫ് നല്‍കാന്‍ അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണമെന്ന വകുപ്പിനാണ് സ്റ്റേ. വഖഫ് സ്വത്താണോ എന്ന് തീരുമാനിക്കാനുള്ള ജില്ലാ കളക്ടറുടെ അധികാരവും കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. എന്നാല്‍, വഖഫ് ബൈ യൂസര്‍ ഒഴിവാക്കിയതില്‍ സ്‌റ്റേ നല്‍കാത്തത് ആശങ്കയ്ക്ക് വഴിമാറിയിരിക്കവേ വിഷയത്തെ കുറിച്ച് അറബ് ചരിത്രകാരനായ ഹുസൈന്‍ രണ്ടത്താണി അഴിമുഖത്തോട് പ്രതികരിക്കുന്നു.

നിലവില്‍ ചില കാര്യങ്ങളില്‍ കോടതി സ്റ്റേ നല്‍കിയിട്ടുണ്ടെങ്കിലും, വഖഫ് വിഷയത്തില്‍ ഇനിയും ധാരാളം തീരുമാനങ്ങള്‍ വരാനുണ്ട്. വഖഫ് വിഷയത്തില്‍ കോടതി സ്റ്റേ ചെയ്ത കാര്യങ്ങള്‍ ആശ്വാസകരവും ഗുണകരവുമാണ്. കോടതിയുടെ നിലപാടനുസരിച്ച്, ഓരോ വിഷയത്തിലും പ്രത്യേകം പ്രത്യേകമായി മാത്രമേ സ്റ്റേ ചെയ്യാന്‍ സാധിക്കൂ. അതുകൊണ്ട് വഖഫ് നിയമത്തിന് ഒറ്റയടിക്ക് ഒരു സ്റ്റേ നടപ്പാകില്ല.

കോടതി നിര്‍ദ്ദേശിച്ച ‘വഖഫ് ബൈ യൂസര്‍’ ഒഴിവാക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കാരണം, കാലങ്ങളായി പള്ളികളായോ മദ്രസകളായോ ഉപയോഗിച്ചുവരുന്ന പല പഴയ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക രേഖകള്‍ ഉണ്ടായിരിക്കില്ല. ഇത്തരത്തില്‍ രേഖകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 200-ഓളം മദ്രസകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നിഷേധിച്ചു. സമയം പോലും നല്‍കാതെ നിയമം നടപ്പാക്കുന്ന രീതിയാണ് അവിടെ കാണുന്നത്.

നിലവിലെ കോടതി വിധിയില്‍, കളക്ടര്‍ക്ക് ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഭൂമി വഖഫ് ആണോ എന്ന് ഒരു വ്യക്തി തീരുമാനിക്കുന്നത് ശരിയല്ലെന്ന കോടതിയുടെ പരാമര്‍ശം സ്വാഗതാര്‍ഹമാണ്. എന്നാല്‍, ഇനിയും പല പ്രതിസന്ധികളെയും മറികടക്കേണ്ടതുണ്ട്.

സംസ്ഥാന വഖഫ് ബോര്‍ഡില്‍ പരമാവധി 3 പേര്‍ക്കും കേന്ദ്ര വഖഫ് കൗണ്‍സിലില്‍ 4 പേര്‍ക്കും മാത്രമേ മുസ്ലീം ഇതരര്‍ക്ക് അംഗങ്ങളാകാന്‍ സാധിക്കൂ എന്നതും നല്ല കാര്യമാണ്. കാരണം, കളക്ടറും മന്ത്രിയും പോലുള്ളവര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നതിനാല്‍, മുസ്ലീം ഇതരരുടെ ഭൂരിപക്ഷം കൂടാനും അവര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാനും സാധ്യതയുണ്ട്.

ഭരണഘടന പ്രകാരം മറ്റ് കാര്യങ്ങളിലും സ്റ്റേ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍, ഓരോ കേസിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാത്രമേ ഇടപെടാന്‍ കഴിയൂവെന്നുമാണ് കോടതി പറയുന്നത്. ഈ വിഷയങ്ങളില്‍ കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. waqf amendment: hope for justice from the court

Content Summary: waqf amendment: hope for justice from the court

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×