യു എസിനെ നടക്കിയ ദുരന്തമാണ് ബുധനാഴ്ച വൈകുന്നേരം വാഷിംഗ്ടണിനടുത്ത് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രാ വിമാനവും യുഎസ് ആര്‍മി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും തമ്മില്‍ ഉണ്ടായ കൂട്ടിയിടി. അപകടത്തെ തുടര്‍ന്ന് പൊട്ടോമാക് നദിയില്‍ വിമാനവും ഹെലികോപ്റ്ററും തകര്‍ന്ന് വീഴുകയായിരുന്നു.washington planecrash
അപകടവുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍
- വിമാനത്തില്‍ 60 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പെടെ 64 പേര്‍ ഉണ്ടായിരുന്നു. വിചിറ്റയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് എയര്‍ലൈനിന്റെ പ്രസ്താവനയില്‍ പറയുന്നത്.
- അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിനെ നദിയില്‍ തലകീഴായി കിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. യാത്രാവിമാനം പൊട്ടോമാക് നദിയില്‍ വീണ് പകുതി പിളര്‍ന്നു പോയതായും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
- കൂട്ടിയിടിക്കുമ്പോള്‍ കുറഞ്ഞത് മൂന്ന് യുഎസ് സൈനികരെങ്കിലും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്നാണ് മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന്‍ പറയുന്നത്. അപകട സമയത്ത് യുഎസിലെ ഉന്നതന്മാര്‍ ആരും തന്നെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെലികോപ്റ്റര്‍ പരിശീലന പറക്കലിലായിരുന്നുവെന്നും മൂന്ന് സര്‍വീസ് അംഗങ്ങള്‍ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു.
- കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ സംഭവത്തെക്കുറിച്ച് സംസാരിച്ച ഉദ്യോഗസ്ഥരും അപകടം നടന്ന പ്രദേശത്തിന് സമീപമുള്ള ആളുകളും പറയുന്നതനുസരിച്ച് പൊലീസ് ഒന്നിലധികം മൃതദേഹങ്ങള്‍ നദിയില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്. മരണ സംഖ്യ 18 ആയെന്നും മാധ്യമങ്ങള്‍ പറയുന്നുണ്ട്. പോട്ടോമാക് നദിയില്‍ തെരച്ചില്‍ നടത്താന്‍ മേരിലാന്‍ഡ് സ്റ്റേറ്റ് പൊലീസിലെ മുങ്ങല്‍ വിദഗ്ധര്‍ പ്രദേശത്തെത്തിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ വെസ് മൂര്‍ (ഡി) സോഷ്യല്‍ മീഡിയ വഴി പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.
- അപകടത്തെ തുടര്‍ന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ട് അടച്ചു. വിമാനങ്ങള്‍ ബാള്‍ട്ടിമോര്‍-വാഷിംഗ്ടണ്‍ ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിടുകയാണ്.
- അപകടസമയത്ത് മോശം കാലവാസ്ഥയായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. തെളിഞ്ഞ ആകാശമായിരുന്നു. 10 മൈല്‍ വരെ ദൂരം വ്യക്തമായിരുന്നു. വടക്കുപടിഞ്ഞാറ് നിന്ന് 16 മൈല്‍ വേഗതയില്‍ കാറ്റ് വീശിയിരുന്നതായും റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 50 ഡിഗ്രിയായിരുന്നു പ്രദേശത്തെ താപനില.
- റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുണ്ടായ അപകടം ഉദ്യോഗസ്ഥരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അപകടം വിമാനത്താവളത്തിന്റെ ശേഷിയെകുറിച്ചും സുരക്ഷയെക്കുറിച്ചും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
- സംഭവത്തെക്കുറിച്ച് പെന്റഗണും സൈന്യവും അന്വേഷണം ആരംഭിച്ചതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു
- വലിയ അപകടം എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പ്രസിഡന്റ് പറഞ്ഞു.
- അമേരിക്കന്‍ എയര്‍ലൈന്‍സ് സിഇഒ റോബര്‍ട്ട് ഐസോം വെബ്സൈറ്റില്‍ അപകടത്തില്‍ ‘അഗാധമായ ദുഃഖം’ അറിയിച്ചു washington plane crash
content summary ; washington plane crash basic informations and updates