April 28, 2025 |
Share on

വാഷിംഗ്ടണ്‍ വിമാന ദുരന്തം; യാത്ര വിമാനവും മിലിട്ടറി ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 18 മരണം

വിമാനത്തില്‍ 60 യാത്രക്കാർ, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അമേരിക്കൻ എയർലൈൻസിന്റെ പാസഞ്ചർ വിമാനം യുഎസ് ആർമി ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് 18 മരണം. വാഷിങ്ടണിനടുത്തുള്ള റീഗൺ നാഷണൽ എയർപോർട്ടിലേക്ക് അടുക്കിന്നതിനെടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് വിമാനവും ഹെലികോപ്റ്ററും പോട്ടോമാക് നദിയിലേക്ക് തകർന്നുവീഴുകയായിരുന്നു.

അറുപത് യാത്രക്കാരും 4 ജീവനക്കാരുമായി കൻസാസിലെ വിചിതയിൽ നിന്ന് വാഷിംഗ്ടണിലേക്ക് പോകുകയായിരുന്ന പാസഞ്ചർ ജെറ്റാണ് അപകടത്തിൽപ്പെട്ടതെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ വാഷിംഗ്ടണിനടുത്തുള്ള വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ ടേക്ക് ഓഫുകളും ലാൻഡിംഗുകളും നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.

തങ്ങളുടെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടതെന്ന് യുഎസ് ആർമി ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് സൈനികർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ അവരുടെ ആരോ​ഗ്യനിലയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും മറ്റൊരു യുഎസ് ആർമി ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിട്ടുണ്ട്. റീഗൻ നാഷണൽ എയർപോർട്ടിലുണ്ടായ ഭീകരമായ അപകടത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിരുന്നുവെന്നും സംഭവസ്ഥലത്തെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് അറിയിച്ചു.

അപകടകാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഫ്ലൈറ്റിൻ്റെ റേഡിയോ ട്രാൻസ്‌പോണ്ടറിൽ നിന്നുള്ള ഡാറ്റ പ്രകാരം വിമാനം ഏകദേശം 400 അടി ഉയരത്തിലും മണിക്കൂറിൽ 140 മൈൽ വേഗതയിലുമായിരുന്നു. പൊട്ടോമാക് നദിക്ക് മുകളിലെത്തിയപ്പോൾ ആൾട്ടിറ്റ്യൂഡ് നഷ്ടമാവുകയായിരുന്നു.

ഫെഡറൽ ഏവിയേഷൻ അതോറിറ്റി (എഫ്എഎ) അന്വേഷണം ആരംഭിച്ചതായും സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു.

Content Summary: Washington plane disaster; passenger jet collides with military helicopter, 18 dead

Washington us military chopper accident 

Leave a Reply

Your email address will not be published. Required fields are marked *

×