February 19, 2025 |

മരിച്ചാൽ എന്ത് സംഭവിക്കും ?

മരണത്തിന്റെ തണുപ്പ് !

മരണ ശേഷം എന്ത് സംഭവിക്കും എന്നത് മനുഷ്യരെ സംബന്ധിച്ചിടത്തോളം വലിയ ആകാംഷ ഉണർത്തുന്ന വിഷയമാണ്. ഒരിക്കലും ഉണരാത്ത ഉറക്കമായ മരണം എന്ന അനിവാര്യതയിലേക്ക് മനുഷ്യൻ കടക്കുമ്പോൾ ശരീരം പല മാറ്റങ്ങൾക്കും വിധേയമാകും. ഒരു വ്യക്തി മരിക്കുമ്പോൾ ശരീരം ദ്രവീകരണത്തിലേക്ക് നയിക്കുന്ന പലവിധത്തിലുള്ള മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഹൃദയമിടിപ്പ് നിലച്ച് മിനിറ്റുകൾക്കുള്ളിൽ ഈ മാറ്റങ്ങൾ ആരംഭിക്കും. ഓക്സിജൻ ഇല്ലാത്തതിനാൽ, അവയവങ്ങളും കോശങ്ങളും നശിക്കാൻ തുടങ്ങും.  body after you die

മരണം സംഭവിച്ച ഉടൻ തന്നെ ശരീരം അഴുകാൻ ആരംഭിക്കുമെന്ന് യാഥാർത്ഥ് ആശുപത്രിയിലെ പാത്തോളജി ഡയറക്ടർ ഡോ. ഗീതു മൽഹോത്ര പറയുന്നു. ധാരാളം ഓക്സിജൻ ആവശ്യമുള്ള മസ്തിഷ്ക കോശങ്ങൾ 3-7 മിനിറ്റിനുള്ളിൽ തന്നെ നശിക്കാൻ ആരംഭിക്കും. അതേസമയം, മരണശേഷം ഒരു മണിക്കൂർ വരെ കരളിന് പ്രവർത്തിക്കാൻ കഴിയും. രക്തം കട്ട പിടിക്കാൻ തുടങ്ങുന്നതോടെ, ഇത് ചർമ്മത്തിൻ്റെ നിറം മാറുന്നതിന് കാരണമാകുന്നു, ഈ പ്രക്രിയയെ ലിവർ മോർട്ടിസ് എന്ന് വിളിക്കുന്നത്. മനുഷ്യൻ മരിച്ച് ശരീരം മരവിക്കുന്ന അവസ്ഥയാണ് മരണത്തിന്റെ തണുപ്പ്. ഈ അവസ്ഥയിലാണ് ശരീരം കട്ടി പിടിച്ച് തുടങ്ങുന്നത്. ഇത് ശരീരത്തിലുള്ള അഡിനോസൈൻ ട്രൈഫോസ്ഫേറ്റ് (എഡിറ്റി) എന്ന രാസ വസ്തു കുറയുന്നത് മൂലമാണ് സംഭവിക്കുക.

മരണശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ ചർമ്മത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുകയും പേശികൾക്ക് വഴക്കം നഷ്ടപ്പെടുകയും ചെയ്യും. പേശികളുടെ സങ്കോചത്തിന് കാരണമാകുന്ന എടിപി (അഡെനോസിൻ ട്രൈഫോസ്ഫേറ്റ്) കുറയുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. കൺപോളകളിലും താടിയെല്ലിലുമുള്ളതുപോലുള്ള ചെറിയ പേശികളെയാണ് ആദ്യം ബാധിക്കുക, പിന്നീട് മറ്റുള്ളവ ദൃഢമാവുകയും 12 മണിക്കൂറിനുള്ളിൽ പൂർണ്ണമായ കാഠിന്യത്തിലെത്തുകയും ചെയ്യുന്നു. അതേ സമയം, ആമാശയത്തിലെ ദഹന എൻസൈമുകൾ ഓട്ടോലൈസിസ് എന്ന പ്രക്രിയയ ടിഷ്യുകളെ തകർക്കാൻ തുടങ്ങുന്നു. മരണശേഷം ആറ് മണിക്കൂർ വരെ കണ്ണുകൾ പ്ര ഉപയോഗയോഗ്യമായി നിൽക്കും.

ഒരു വ്യക്തി മരണപ്പെട്ടാൽ ഉടൻ തന്നെ ഹൃദയം സ്പന്ദനം നിർത്തുന്നു. ശ്വാസകോശം- ശ്വസനം നിർത്തുന്നതിനാൽ ശരീരത്തിലേക്കുള്ള ഓക്സിജൻ വിതരണം നിലക്കുന്നു. ഓക്സിജൻ്റെ അഭാവം മൂലം 3 മുതൽ 7 മിനിറ്റിനുള്ളിൽ മസ്തിഷ്ക കോശങ്ങൾ മരിക്കുന്നു. മരണപ്പെട്ട് ഒരു മണിക്കൂറിനു ശേഷം രക്തചംക്രമണം നിലയ്ക്കുകയും ചെയ്യുന്നതിനാൽ ശരീരത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടും. പേശികൾ ബലപ്പെടാൻ തുടങ്ങും. ഉപാപചയ പ്രവർത്തനങ്ങൾ നിർത്തുമെങ്കിലും കരൾ ഒരു മണിക്കൂർ വരെ പ്രവർത്തിക്കും.

രണ്ട് മുതൽ ആറ് മണിക്കൂർ വരെയുള്ള കാലയളവിൽ കൃഷ്ണമണികൾ വികസിക്കുകയും ഉടൻ തന്നെ പ്രതികരിക്കാതിരിക്കുകയും ചെയ്യുമെങ്കിലും കോർണിയകൾ ആറ് മണിക്കൂർ വരെ പ്രവർത്തനക്ഷമമായിരിക്കും. പേശികൾ കഠിനമായ മോർട്ടീസ് പ്രക്രിയ ആരംഭിക്കുന്നു, പ്രത്യേകിച്ച് കൺപോളകളും താടിയെല്ലും പോലുള്ള ചെറിയ പേശികളിൽ. മരണശേഷം ആറ് മുതൽ 12 മണിക്കൂർ വരെയുള്ള സമയങ്ങളിൽ ശരീരത്തിലെ കൈകാലുകൾ പോലെയുള്ള വലിയ പേശികളെ ബാധിക്കുന്ന പൂർണ്ണ മോർട്ടിസ് അവസ്ഥയിലേക്ക് കടക്കുന്നു. ദഹന എൻസൈമുകൾ ആമാശയത്തിലെയും കുടലിലെയും ടിഷ്യൂകളെ നശിപ്പിക്കുന്നതിനാൽ ഓട്ടോലിസിസ് (സ്വയം ദഹനം) ആരംഭിക്കുന്നു. താപനില, ശരീരത്തിൻ്റെ പിണ്ഡം, മരണകാരണം തുടങ്ങിയ ബാഹ്യ ഘടകങ്ങളെ അടിസ്ഥാനമാക്കി ഈ മാറ്റങ്ങൾ വ്യത്യാസപ്പെടുന്നതാണ്.

മനുഷ്യ ശരീരത്തിൽ ഏറ്റവും ഒടുവിൽ പരിവർത്തനത്തിന് വിധേയമാകുന്നത് എല്ലുകളാണ്. എല്ലുകൾ മരണപ്പെട്ട് മണിക്കൂറുകൾക്ക് ഉള്ളിലോ ദിവസങ്ങൾക്ക് ഉള്ളിലോ ദ്രവിച്ച് ഇല്ലാതാവില്ല. ശരീരത്തിന് മരണം സംഭവിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞാണ് എല്ലുകൾ സ്വാഭാവികമായി ദ്രവിച്ച് ഇല്ലാതായി തുടങ്ങുക.

content summary;  what happens to the body after you die rigour mortis

×