UPDATES

ഓഫ് ബീറ്റ്

ഒറ്റ രാത്രികൊണ്ട് ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കും ?

ഹൈപ്പോഗ്ലൈസീമിയയ്ക്ക് എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം

                       

വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ ഭാരപരിധി പാലിക്കാത്തതിൻ്റെ പേരിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കിയത് വലിയ ചർച്ചയാകുകയാണ്. രാത്രി മുഴുവൻ ഉറക്കം കളഞ്ഞ് കഠിന വ്യായാമങ്ങൾ ചെയ്തിട്ടും വിനീഷിന് മത്സരിക്കാനുള്ള യോഗ്യത നേടാനായില്ല. ഡൽഹിയിലെ മഹാരാജ അഗ്രസെൻ ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ വിദഗ്ദനായ ഡോ സഞ്ജയ് ഗുപ്ത പറയുന്നത്, ഒറ്റരാത്രികൊണ്ട് 2-3 കിലോഗ്രാം ഭാരം കുറയ്ക്കുന്നത് വളരെ അപകടകരമാണെന്നാണ്. whathappens when you try to lose 2-3 kgs overnight

‘ ഒറ്റരാത്രികൊണ്ട് 2-3 കിലോഗ്രാം കുറയ്ക്കാൻ ശ്രമിക്കുന്നത് വളരെ അപകടകരമാണ്, കാരണം ഇത്തരത്തിൽ ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, വെള്ളം കുടിക്കാതെയും ഉപ്പ്, കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ എന്നിവയുൾപ്പെടെ ഒഴിവാക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. 29 വയസുള്ള വിനേഷിനെപ്പോലെയുള്ള ഒരാൾക്ക്, ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നത് അപകടകരവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതാണ്. കായികതാരമാണെങ്കിൽ പോലും ഈ രീതി ആരോഗ്യകരമായ ഒന്നല്ല. whathappens when you try to lose 2-3 kgs overnight

ശരീരത്തിൽ നിന്ന് അമിതമായി വെള്ളവും കാർബോഹൈഡ്രേറ്റും നഷ്ടപ്പെടുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കും, ഇത് ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്നും ഡോ ഗുപ്ത പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ്  കുറഞ്ഞാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും (70 mg/dl ന് താഴെ ). അത്‌ലറ്റുകൾ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ കലോറി കുത്തനെ കുറയ്ക്കുമ്പോൾ, ശരീരത്തിലെ ഗ്ലൈക്കോജൻ എന്നറിയപ്പെടുന്ന ഊർജ ശേഖരം പെട്ടെന്ന് തീർന്നുപോകുന്നു. ആവശ്യത്തിന് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ ഇടയാക്കുകയും ചെയ്യും.

വിറയൽ, അസാധാരണമായി വിയർക്കുക, തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയാണ് ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണങ്ങൾ. കൂടാതെ, വൃക്കസംബന്ധമായ അസുഖങ്ങൾ വരാൻ ഇടയുണ്ടെന്നും ഡോക്ടർ പറയുന്നു. ആരോഗ്യത്തിന് ഹാനികരമല്ലെങ്കിലും ഗുരുതരാവസ്ഥയിലേക്ക് നയിക്കും എന്നതിനാൽ ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നത് അപകടകരമാണെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്.

content summary;  What happens to the body when you try to lose 2-3 kgs overnight  k k k k k k k k k k k k k k k k k k k k k k k k k k k k k k k k  k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k  l l l l l l l l l l l l l l l l l l l l l l

Share on

മറ്റുവാര്‍ത്തകള്‍