സാമൂഹ്യ മാധ്യമങ്ങളിൽ അടുത്തിടെയായി നിറഞ്ഞ് കേൾക്കുന്ന പേരാണ് കോൾഡ് പ്ലേ. തമാശ രൂപേണയും അല്ലാതെയും എങ്ങും തരംഗമാവുകയാണ് കോൾഡ് പ്ലേ. ആരാധകരിൽ ചിലർക്കെല്ലാം അറിയാമെങ്കിലും യഥാർത്ഥത്തിൽ ആരാണ് കോൾഡ് പ്ലേ എന്ന ചോദ്യം പലരുടെയും ഉള്ളിൽ അപ്പോഴും അവശേഷിക്കുന്നുണ്ട്. സംഗീത പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് കോൾഡ് പ്ലേയുടെ സംഗീത പരിപാടി ഇന്ത്യയിൽ എത്തുന്നു എന്ന പ്രഖ്യാപനം വന്നത്. ബാൻഡിന്റെ പ്രശസ്തമായ ‘ മ്യൂസിക് ഓഫ് ദി സ്‌ഫിയേഴ്‌സ് വേൾഡ് ടൂർ ഇന്ത്യയിലും ഉണ്ടാകും എന്ന് കോൾഡ് പ്ലേ അറിയിക്കുകയായിരുന്നു. What is cold play
1996 -ൽ രൂപംകൊണ്ട ഒരു ബ്രിട്ടീഷ് റോക്ക് മ്യൂസിക് ബാൻഡ് ആണ് കോൾഡ് പ്ലേ. പ്രധാന ഗായകനായ ക്രിസ് മാർട്ടിനും ഗിറ്റാറിസ്റ്റ് ആയ ജോണി ബക്ലൻഡും ചേർന്നാണ് ബാൻഡിന് രുപം നൽകിയത്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ വച്ചാണ് ആദ്യമായി കോൾഡ് പ്ലേ ബാൻഡിന് ജീവൻ വയ്ക്കുന്നത്. ലോകത്തിലേക്ക് വച്ച് തന്നെ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ബാൻഡുകളിൽ ഒന്നാണ് കോൾഡ് പ്ലേ ഇന്ന്.
View this post on Instagram
“>
തുടക്കകാലത്ത് ബാൻഡിന് ആദ്യം നൽകിയ പേര് പെക്റ്റൊറൽസ് എന്നായിരുന്നു, പിന്നീട് ബാൻഡിൽ മൂന്നാമനായ് ഗയ് ബെറിമാൻ കൂടി എത്തിയതോടെ സ്റ്റാർഫിഷ് എന്നാക്കി. ശേഷം വിൽ ചാംപ്യൻ കൂടി എത്തി ചേർന്നതോടെ ലോകം കണ്ട മികച സംഗീതാനുഭവത്തിനാണ് തുടക്കം കുറിച്ചത്. 1998 -ൽ ബാൻഡിന്റെ സ്റ്റാർഫിഷ് എന്ന പേര് മാറ്റി കോൾഡ്പ്ലേ എന്നാക്കുകയായിരുന്നു. 2000 -ൽ പുറത്തിറക്കിയ ‘ യെല്ലോ ‘ എന്ന സിംഗിളാണ് ബാൻഡിന്റെ തലവര മാറ്റിയത്. ഒരൊറ്റ ഗാനം തന്നെ ബാൻഡിന് ലോകപ്രശസ്തി നേടികൊടുക്കാൻ പാകത്തിലുള്ളതായിരുന്നു. അതെ വര്ഷം തന്നെയാണ് ആദ്യ ആൽബമായ ‘ പാരഷ്യൂറ്റ്സ് ‘ പുറത്തിറങ്ങുന്നതും.
2002 -ൽ പുറത്തിറക്കിയ രണ്ടാമത്തെ ആൽബം ‘ എ റഷ് ഓഫ് ബ്ലഡ് ടു ദ ഹെഡ് ‘ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. 2005 -ൽ റിലീസ് ചെയ്‌ത എക്സ് & വൈക്ക് മികച്ച സ്വീകാര്യത ലഭിച്ചെങ്കിലും മുൻ സൃഷിട്ടികളേക്കാൾ നിലവാരം കുറൻഞ്ഞുവെന്ന് അഭിപ്രായമുയർന്നു. പക്ഷെ വിമർശനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് 2008 -ൽ പുറത്തിറങ്ങിയ ബാൻഡിന്റെ നാലാമത്തെ ആൽബമായ ‘ വിവ ലാ വിദ ഓർ ഡെത്ത് ആൻഡ് ഓൾ ഹിസ് ഫ്രണ്ട്സ് ‘, പ്രശംസിക്കപ്പെടുകയും, ഗ്രാമി പുരസ്‌കാരം നേടുകയും ചെയ്തു. പിന്നീട്, 2011 ഒക്ടോബറിലാണ് കോൾഡ് പ്ലേ തങ്ങളുടെ അഞ്ചാമത്തെ ആൽബമായ ‘ മൈലോ സൈലൊട്ടോ ‘, പുറത്തിറക്കുന്നത്.
ഓഓഓരോ രാജ്യങ്ങൾ കടന്ന് പോയ മൈലോ സൈലൊട്ടോ യുടെ ജനപ്രീതി, 34 രാജ്യങ്ങളിൽ മുൻനിരയിൽ എത്തുകയും ആൽബം, ആ വർഷം
യുകെയിൽ ഏറ്റവും വില്പന നേടിയ റോക്ക് ആൽബമായി തീരുകയും ചെയ്തു. അവിടം കൊണ്ടും തീർന്നില്ല 2014 മെയിൽ പുറത്തിറക്കിയ ആറാമത്തെ ആൽബമായ ‘ ഗോസ്റ്റ് സ്റ്റോറീസ് ‘ 100 ഓളം രാജ്യങ്ങളിൽ ഐട്യൂൺസ് സ്റ്റോറിൽ മുൻനിരയിൽ ഇടം നേടി. 2015 -ൽ പുറത്തിറക്കിയ ഏഴാമത്തെ ആൽബം, ‘ എ ഹെഡ് ഫുൾ ഓഫ് ഡ്രീംസ് ‘, മിക്ക ആദ്യ രണ്ടു സ്ഥാനത്ത് എത്തി.
2025 ജനുവരി 18, 19 തീയതി മുംബൈയിലെ ഡി വൈ പാട്ടീൽ സ്‌പോർട്‌സ് സ്റ്റേഡിയത്തിലാണ് കോൾഡ് പ്ലേ -യുടെ സംഗീത നിശ അരങ്ങേറുക. സെപ്റ്റംബർ 22 മുതലാണ് ബുക്ക് മൈ ഷോ വഴി ടിക്കറ്റുകൾ വില്പന ആരംഭിച്ചത്. ഏകദേശം 2000 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. 2016 ആണ് ആദ്യമായി കോൾഡ് പ്ലേ ഇന്ത്യയിൽ എത്തുന്നത്. ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവലിന് ശേഷം അടുത്തവരവിനായുള്ള ആരാധകരുടെ അക്ഷമയോടെയുള്ള കാത്തിരിപ്പിനാണ് വിരാമം ആയിരിക്കുന്നത്. കോൾഡ് പ്ലേയുടെ ഏറ്റവും പുതിയ ആൽബം മ്യൂൺ മ്യൂസിക് വരുന്ന ഒക്ടോബർ 4 ലിന് പുറത്തിറങ്ങുന്നത്.
content summary; What is cold play?