ജസ്റ്റിൻ ട്രൂഡോയുടെ രാജി കാനഡയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ ഭാവിയെ ആശങ്കയിലാക്കിയിരിക്കുകയാണ്. 2015 മുതൽ 2023 വരെയുള്ള ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലം ഒരു സുവർണ്ണ കാലഘട്ടമായാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. അദ്ദേഹം സ്വീകരിച്ചുപോന്ന ലിബറൽ ഇമിഗ്രേഷൻ നയങ്ങൾ അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വളരെയധികം ഗുണം ചെയ്തിരുന്നു. post-Trudeau Canada for indian students
2015 നും 2024 നും ഇടയിൽ ഏകദേശം 1.3 ദശലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കാനഡയിലെ യൂണിവേഴ്സിറ്റികളിൽ പഠനാനുമതി ലഭിച്ചിട്ടുണ്ടെന്നാണ് ഐആർസിസി ഉൾപ്പെടെയുള്ള ഡാറ്റയിൽ നിന്നും വ്യക്തമാകുന്നത്. 2015 ൽ കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 14.5 ശതമാനവും ഇന്ത്യൻ വിദ്യാർത്ഥികളായിരുന്നു. 2023 ആയപ്പോഴേക്കും അത് 40.7 ശതമാനമായി ഉയർന്നു.
2024 ഓഗസ്റ്റിൽ 137,445 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കാനഡയിൽ സ്റ്റഡി പെർമിറ്റ് ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. അതായാത് 374,060 അന്തർദ്ദേശീയ വിദ്യാർത്ഥികളിൽ 36.7 ശതമാനം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്റ്റഡി പെർമിറ്റ് ലഭിച്ചു. മുൻ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ നാല് ശതമാനം കുറവാണ് 2024ൽ ഉണ്ടായിരിക്കുന്നത്. 2023ൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന് കർശനമായ പെർമിറ്റ് നടപടിക്രമങ്ങൾ സ്വീകരിച്ചതാണ് ഇതിന് കാരണം. ഈ ക്രമീകരണങ്ങൾ ഉണ്ടായിരുന്നിട്ടും, പുതുതായി എത്തിയവരും പഠനം തുടരുന്നവരുമടക്കം ഏകദേശം 4.26 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിൽ തുടരുന്നു.
അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നത് പോസിറ്റീവായ സമീപനമാണെന്ന് ജലന്ധറിലെ പിനാക്കിൾ ഇമിഗ്രേഷനിൽ നിന്നുള്ള ഇമിഗ്രേഷൻ കൺസൾട്ടൻ്റായ തിരത് സിംഗ് അഭിപ്രായപ്പെടുന്നു. സ്ഥിരതയും ദീർഘകാല അവസരങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു രാജ്യത്തേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ജനസംഖ്യാ വളർച്ച മന്ദഗതിയിലായതിനാൽ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാൻ കാനഡ കുടിയേറ്റക്കാരെ ആശ്രയിക്കുന്നുവെന്നും തിരത് സിംഗ് പറയുന്നു.
‘വിദ്യാർത്ഥികൾക്കും സന്ദർശകർക്കും അവരുടെ കുടുംബങ്ങൾക്കും കാനഡയിൽ സ്ഥിരതാമസമാക്കാൻ ട്രൂഡോ സർക്കാർ നിരവധി അവസരങ്ങൾ നൽകിയിരുന്നു. കാനഡ മുന്നോട്ട് വെക്കുന്ന അവസരങ്ങളെ ഗൗരവമായി സമീപിക്കുന്ന വിദ്യാർത്ഥികൾക്കായാണ് പെർമിറ്റ് നടപടിക്രമങ്ങൾ അടുത്തിടെ കർശനമാക്കിയത്. ഈ നിയന്ത്രണങ്ങൾ വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റുകൾ നേടാനും സ്ഥിര താമസം ഉറപ്പാക്കാനും ഉപയോഗപ്രദമാകുന്നു’, തിരത് സിംഗ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പോടെ ഇമിഗ്രേഷൻ നയങ്ങളിൽ കൺസർവേറ്റീവ് സർക്കാർ കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുമോയെന്ന് ആശങ്കയുണ്ടെന്ന് കൺസൾട്ടൻ്റ് ഗുർപ്രീത് സിംഗ് പറഞ്ഞു. ചില കനേഡിയൻ കോളേജുകളും ഏജൻ്റുമാരും മുൻകാലങ്ങളിൽ തെറ്റായ വാഗ്ദാനങ്ങൾ നൽകി വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചിരുന്നതായി ഗുർപ്രീത് സിംഗ് ചൂണ്ടിക്കാട്ടി. എന്നാൽ പുതിയ നയങ്ങൾ വിദ്യാർത്ഥികൾക്ക് പഠിക്കാനും അവരുടെ സേവനങ്ങൾ രാജ്യത്തിന് ചെയ്യാനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതാമെന്ന് ഗുർപ്രീത് സിംഗ് പറഞ്ഞു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കാനഡ എപ്പോഴും മികച്ച തിരഞ്ഞെടുപ്പാണെന്നും കാലക്രമേണ പുതിയ നയങ്ങളുടെ നേട്ടങ്ങൾ അവർക്ക് ലഭിക്കുമെന്നും ഗുർപ്രീത് സിംഗ് കൂട്ടിച്ചേർത്തു.
ജസ്റ്റിൻ ട്രൂഡോയുടെ രാജി കനേഡിയൻ രാഷ്ട്രീയത്തിനും ഇന്ത്യൻ വിദ്യാർത്ഥികൾക്കും സുപ്രധാന നിമിഷമാണെന്ന് യൂണിവേഴ്സിറ്റി ലിവിംഗ് സിഇഒ സൗരഭ് അറോറ പറഞ്ഞു. നേതൃമാറ്റം ചില അനിശ്ചിതത്വങ്ങൾ സൃഷ്ടിക്കുമെങ്കിലും ചില സമയങ്ങളിൽ പുതിയ നേതൃത്വം വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ കാനഡ-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് അത് സഹായകരമാകുമെന്ന് സൗരഭ് അറോറ പറഞ്ഞു. post-Trudeau Canada for indian students
Content summary: Will post-Trudeau Canada be a crisis for Indian students?
justin Trudeau Canada indian students visa policies