July 18, 2026 |
Share on

ലൈംഗികാതിക്രമം; വനിതാ എംഎൽഎമാർ ഡിജിപിക്ക് പരാതി നൽകി

അഴിമുഖം പ്രതിനിധി കെ ശിവദാസന്‍ നായര്‍ എം എല്‍ എയ്‌ക്കെതിരെ ജമീല പ്രകാശം എംഎൽഎ ഡി ജി പിക്ക് പരാതി നല്‍കി. പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ജമീല പരാതി നൽകിയത്. നിയമസഭയിലെ സംഘര്‍ഷത്തിനിടെ ശിവദാസന്‍ നായര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചതായും ജമീല പ്രകാശം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് പുറമെ മറ്റ് വനിത എംഎൽഎമാരും ഭരണപക്ഷ എംഎൽഎമാർക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വാഹിദ്, എ.ടി ജോർജ് എന്നിവർക്കെതിരെയാണ് കെ.കെ ലതികയുടെ പരാതി. ഡൊമിനിക് പ്രസൻറേഷൻ, […]

അഴിമുഖം പ്രതിനിധി

കെ ശിവദാസന്‍ നായര്‍ എം എല്‍ എയ്‌ക്കെതിരെ ജമീല പ്രകാശം എംഎൽഎ ഡി ജി പിക്ക് പരാതി നല്‍കി. പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ജമീല പരാതി നൽകിയത്. നിയമസഭയിലെ സംഘര്‍ഷത്തിനിടെ ശിവദാസന്‍ നായര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചതായും ജമീല പ്രകാശം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇവർക്ക് പുറമെ മറ്റ് വനിത എംഎൽഎമാരും ഭരണപക്ഷ എംഎൽഎമാർക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വാഹിദ്, എ.ടി ജോർജ് എന്നിവർക്കെതിരെയാണ് കെ.കെ ലതികയുടെ പരാതി. ഡൊമിനിക് പ്രസൻറേഷൻ, ശിവദാസൻ നായർ എന്നിവർക്കെതിരെയാണ് സലീഖ പരാതി നൽകിയത്.

അതെസമയം നിയമോപദേശം തേടിയശേഷം നടപടി സ്വീകരിക്കാമെന്ന് ഡി ജി പി ഉറപ്പ് നല്‍കിയതായി പരാതി നല്‍കിയ ശേഷം ജമീല പ്രകാശം മാധ്യമങ്ങളോട് പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×