June 06, 2026 |
Share on

ചരിത്രത്തിലെ ഏറ്റവും വലിയ ദൂരം പിന്നിട്ട് ന്യൂ ഹോറിസോൺസ്: ചിത്രങ്ങൾ അയച്ചു തുടങ്ങി

ചരിത്രത്തിലിന്നു വരെ ഒരു ബഹിരാകാശ വാഹനവും പോയിട്ടില്ലാത്ത ദൂരം സഞ്ചരിച്ചെത്തി ന്യൂ ഹോറിസോണ്‍സ് അയച്ച ചിത്രങ്ങൾ നാസയ്ക്ക് ലഭിച്ചു. പുതുവർഷദിനത്തിൽ തന്നെയാണ് ചിത്രങ്ങളെത്തിയത്. ബഹിരാകാശത്തെ ‘അൾട്ടിമ തുലെ’ എന്നറിയപ്പെടുന്ന മഞ്ഞിൽ പൂണ്ടുനിൽക്കുന്ന പാറയുടെ ആയിരക്കണക്കിന് ചിത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്. മൊട്ടുസൂചിയുടെ ആകൃതിയിലുള്ള ഈ പാറയിൽ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വെച്ച് സൗരയൂഥത്തെ കൂടുതലാഴത്തിൽ മനസ്സിലാക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. നാസയുടെ പുതിയ ഹോറിസോണ്‍ ടീമിനെ അഭിനന്ദിച്ച് സൗത്ത്‌വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജോൺസ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്സ് ലാബറട്ടറി ഒരു […]

ചരിത്രത്തിലിന്നു വരെ ഒരു ബഹിരാകാശ വാഹനവും പോയിട്ടില്ലാത്ത ദൂരം സഞ്ചരിച്ചെത്തി ന്യൂ ഹോറിസോണ്‍സ് അയച്ച ചിത്രങ്ങൾ നാസയ്ക്ക് ലഭിച്ചു. പുതുവർഷദിനത്തിൽ തന്നെയാണ് ചിത്രങ്ങളെത്തിയത്. ബഹിരാകാശത്തെ ‘അൾട്ടിമ തുലെ’ എന്നറിയപ്പെടുന്ന മഞ്ഞിൽ പൂണ്ടുനിൽക്കുന്ന പാറയുടെ ആയിരക്കണക്കിന് ചിത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്. മൊട്ടുസൂചിയുടെ ആകൃതിയിലുള്ള ഈ പാറയിൽ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വെച്ച് സൗരയൂഥത്തെ കൂടുതലാഴത്തിൽ മനസ്സിലാക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

നാസയുടെ പുതിയ ഹോറിസോണ്‍ ടീമിനെ അഭിനന്ദിച്ച് സൗത്ത്‌വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജോൺസ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്സ് ലാബറട്ടറി ഒരു പ്രസ്താവന പുറത്തിറക്കി. 2006ൽ യാത്ര തുടങ്ങിയതാണ് ന്യൂ ഹോറിസോൺ. 2015ൽ പ്ലൂട്ടോയിലെത്തിച്ചേർന്ന വാഹനം കുയ്പെർ ബെൽറ്റിലെ വസ്തുക്കളിന്മേൽ പഠനം നടത്താനായി നീങ്ങുകയായിരുന്നു. (486958) 2014 MU69 അഥവാ അൾട്ടിമ തുലെ എന്നറിയപ്പെടുന്ന പാറകൾക്കരികിലേക്ക് ഇന്നലെയാണ് ഈ വാഹനം എത്തിച്ചേർന്നത്.

ഏതാണ്ട് പത്ത് മണിക്കൂർ നേരത്തോളം ഈ വാഹനത്തിന്മേലുള്ള നാസയുടെ നിയന്ത്രണം നഷ്ടമായിരുന്നു. ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ വാഹനം ചിത്രങ്ങളയച്ചു തുടങ്ങിയതോടെ നാസയില്‍ ആഹ്ലാദാരവങ്ങൾ മുഴങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

×