June 18, 2026 |
Share on

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവര്‍ ഡോക്യൂമെന്ററിയില്‍ തുറന്നു പറഞ്ഞു, കെല്ലിക്കെതിരെ പുതിയ 11 കേസുകള്‍കൂടെ ചാര്‍ജ് ചെയ്തു

30 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചിക്കാഗോ പോലീസ്, ആര്‍ ആന്‍ഡ് ബി ബാന്‍ഡിലെ മുന്‍നിര ഗായകനായ കെല്ലിക്കെതിരെ ചുമത്തിയിരിക്കുന്നത്.

അമേരിക്കന്‍ ഗായകന്‍ ആര്‍. കെല്ലിക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ 11 പുതിയ കേസുകള്‍കൂടെ ചാര്‍ജ് ചെയ്തു. 30 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചിക്കാഗോ പോലീസ്, ആര്‍ ആന്‍ഡ് ബി ബാന്‍ഡിലെ മുന്‍നിര ഗായകനായ കെല്ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ കെല്ലിക്കെതിരെ പോലീസ് നേരത്തെ തന്നെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കെല്ലിക്കെതിരെ കുറേകാലമായി ലൈംഗിക പീഡന പരാതി ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും ഒന്നും കോടതിയില്‍ എത്തിയിരുന്നില്ല. ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്ത സര്‍വൈവിംഗ് ആര്‍. കെല്ലി എന്ന ഡോക്യുമെന്റിറിയിലൂടെയാണ് ഇരകള്‍ തുറന്നുപറച്ചിലുകള്‍ നടത്തിയത്. അതോടെ പോലീസ് കേസെടുക്കാന്‍ തയ്യാറായി. മുന്‍ഭാര്യയടക്കം നിരവധി സ്ത്രീകള്‍ കെല്ലിക്കെതിരെ പരസ്യമായി രംഗത്തുവന്നു. പതിമുന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള സമയത്താണ് പലരേയും കെല്ലി പീഡിപ്പിച്ചത്.

1990-മുതല്‍ അദ്ദേഹം നിരന്തരമായി നിരവധി സ്ത്രീകളെ പീഡിപ്പിച്ചിരുന്നുവെന്ന് ഡോക്യുമെന്ററിയില്‍ പറയുന്നു. അതേസമയം പുതിയ കേസുകളുമായി ബന്ധപ്പെട്ട ഒരു ചോദ്യങ്ങള്‍ക്കും കെല്ലിയുടെ അഭിഭാഷകന്‍ മറുപടി പറഞ്ഞിട്ടില്ല. പുതിയ കേസുകള്‍ ഉണ്ടെന്നു കേള്‍ക്കുന്നു പക്ഷെ, തെളിവുകളെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും, ആരോപണങ്ങളെല്ലാം ഒരുപാട് വര്‍ഷം മുന്‍പത്തെയാണ് എന്നാണു മനസ്സിലാക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞതായി ‘ചിക്കാഗോ സണ്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

Surviving R Kelly Episodes 1 & 2

 

Leave a Reply

Your email address will not be published. Required fields are marked *

×