ക്രിക്കറ്റിലെ ദൈവമെന്നാണു വിശേഷിപ്പിക്കുന്നതെങ്കിലും ക്രിക്കറ്റ് തനിക്ക് ജീവിതത്തിലെ ഏറ്റവും മോശം ദിവസവും തന്നിട്ടുണ്ടെന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 2007 ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായ ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായി കരുതുന്നതെന്നു സച്ചിന്‍ പറഞ്ഞു. ആ ലോകകപ്പിലെ തോല്‍വിക്കു ശേഷം രണ്ടു ദിവസം ടീം ഇന്ത്യ വെസ്റ്റീന്‍ഡിസില്‍ ഉണ്ടായിരുന്നു. പക്ഷേ ആ രണ്ടു ദിവസവും ടീം താമസിച്ചിരുന്ന ഹോട്ടലിലെ മുറിയില്‍ നിന്നും ഞാന്‍ പുറത്തേക്കിറങ്ങിയില്ല; സച്ചിന്‍ പറയുന്നു.
ഗ്രൂപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനോടു തോറ്റ ഇന്ത്യ പിന്നാലെ ശ്രീലങ്കയോടും തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയായിരുന്നു. 69 റണ്‍സിനായിരുന്നു ഇന്ത്യ ശ്രീലങ്കയോട് തോറ്റത്. ഈ മത്സരത്തിലെ തോല്‍വിയാണ് സച്ചിനു തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മോശം ദിവസം സമ്മാനിച്ചത്.