ആൻ്റിമും സപ്പോർട്ട് സ്റ്റാഫും ഇന്ത്യയിലേക്ക് മടങ്ങും
ഇന്ത്യൻ ഗുസ്തി താരം ആൻ്റിം പംഗലിനെ നാട്ടിലേക്ക് എന്ന് മടക്കി അയക്കും മടക്കി അയക്കും. സഹോദരിയെ അനുമതിയില്ലാതെ അത്‌ലറ്റ്‌സ് വില്ലേജിലേക്ക് കടത്തി എന്ന നിയമലംഘനമാണ് ആൻ്റിം പംഗലിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. 53 കിലോഗ്രാം വിഭാഗത്തിൽ ആൻ്റിം പരാജയം നേരിട്ടതിന് പിന്നാലെയാണ് നിയമ നടപടി കൂടി നേരിടേണ്ടി വന്നത്. ആൻ്റിമിനെയും സഹോദരിയെയും ഓഗസ്റ്റ് എട്ട് വ്യാഴാഴ്ച ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നാണ് ലഭിക്കുന്ന വിവരം. Antim Panghal faces deportation
അച്ചടക്ക ലംഘനം കണ്ടെത്തിയതായി ഫ്രഞ്ച് അധികാരികൾ ഐഒഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് ആൻ്റിമിനെയും സപ്പോർട്ട് സ്റ്റാഫിനെയും തിരികെ ഇന്ത്യയിലെത്തിക്കാൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചതായി,” ഐഒഎ പ്രസ്താവനയിൽ പറഞ്ഞു.
ആൻ്റിം സഹോദരിയോട് തന്നോടൊപ്പം അത്‌ലറ്റ്‌സ് വില്ലേജിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. തൻ്റെ അക്രഡിറ്റേഷൻ കാർഡ് ഉപയോഗിച്ച് ആൻ്റിം സെക്യൂരിറ്റി ചെക്ക്‌പോസ്റ്റുകളിലൂടെ കടന്നതിനുശേഷം തന്റെ കാർഡ് സഹോദരിക്ക് നൽകുകയായിരുന്നു. എന്നാൽ ആൻ്റിം ആയി അഭിനയിച്ച് ഒളിച്ച് കടക്കാൻ ശ്രമിച്ച സഹോദരിയെ വില്ലേജിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം തന്നെ, ഒളിമ്പിക്സ് വില്ലേജിനുള്ളിലെ പോലീസ് ഇരുവരെയും എത്രയും വേഗം നാട്ടിലേക്ക് അയക്കാൻ ഇന്ത്യൻ ടീം ഒഫീഷ്യലുകളോട് നിർദ്ദേശിച്ചതായാണ് വിവരം.
ആൻ്റിമിനെ കൂടാതെ, ആൻ്റിമിൻ്റെ പരിശീലകരായ ഭഗത് സിങ്ങും വികാസും മറ്റൊരു പോലീസ് കേസിലും ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ബുധനാഴ്ച വൈകുന്നേരം ഇരുവരും വില്ലേജിൽ നിന്ന് ക്യാബിൽ അവരുടെ ഹോട്ടലിലേക്ക് പോവുകയും, അവിടെയെത്തിയപ്പോൾ ഡ്രൈവർക്ക് പണം നൽകാൻ വിസമ്മതിക്കുകയും ഹോട്ടലിൽ കയറുന്നതിന് മുമ്പ് അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടർന്ന് ക്യാബ് ഡ്രൈവർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു, എന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
content summary; Wrestler Antim Panghal faces deportation trying to ‘smuggle’ sister into Games Village