June 05, 2026 |
Share on

എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റുമായ പ്രദീപന്‍ പാമ്പിരിക്കുന്ന് അന്തരിച്ചു

അഴിമുഖം പ്രതിനിധി എഴുത്തുകാരനും അധ്യാപകനും ദളിത് ആക്ടിവിസ്റ്റുമായ പ്രദീപന്‍ പാമ്പിരിക്കുന്ന്(43)അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വച്ച് രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. വാഹനാപകടത്തില്‍ പരിക്കേറ്റ് 10 ദിവസത്തോളമായി ചികിത്സയിലായിരുന്നു.  കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കൊയിലാണ്ടി കേന്ദ്രത്തില്‍ മലയാളം അധ്യാപകനായിരുന്നു. ‘ശ്രീനാരായണ ഗുരു: പുനര്‍വായനകള്‍’, ‘ദളിത് സാഹിത്യം, സ്വത്വം’ എന്നിവയടക്കമുള്ള പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. കോഴിക്കോട് ഗവ.ആര്‍ട്‌സ് കോളേജ് അധ്യാപിക സജിതയാണു ഭാര്യ. രണ്ടു മക്കള്‍ അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എംകെ […]

അഴിമുഖം പ്രതിനിധി

എഴുത്തുകാരനും അധ്യാപകനും ദളിത് ആക്ടിവിസ്റ്റുമായ പ്രദീപന്‍ പാമ്പിരിക്കുന്ന്(43)അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വച്ച് രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. വാഹനാപകടത്തില്‍ പരിക്കേറ്റ് 10 ദിവസത്തോളമായി ചികിത്സയിലായിരുന്നു. 

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കൊയിലാണ്ടി കേന്ദ്രത്തില്‍ മലയാളം അധ്യാപകനായിരുന്നു. ‘ശ്രീനാരായണ ഗുരു: പുനര്‍വായനകള്‍’, ‘ദളിത് സാഹിത്യം, സ്വത്വം’ എന്നിവയടക്കമുള്ള പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. കോഴിക്കോട് ഗവ.ആര്‍ട്‌സ് കോളേജ് അധ്യാപിക സജിതയാണു ഭാര്യ. രണ്ടു മക്കള്‍

Tags:

Leave a Reply

Your email address will not be published. Required fields are marked *

×