July 18, 2026 |
Share on

ജിബൂട്ടിയില്‍ നിന്നും ഇന്ത്യക്കാരുമായി വിമാനം പുറപ്പെട്ടു

അഴിമുഖം പ്രതിനിധി ജിബൂട്ടിയില്‍ നിന്നും ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം പുറപ്പെട്ടു. 162 പേരുമായി വിമാനം രാത്രി 12.30നകം നെടുമ്പാശ്ശേരിയില്‍ എത്തുമെന്ന് മന്ത്രി കെസി ജോസഫ് അറിയിച്ചു. ഇവരെ നാട്ടിലെത്തിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുo. തിരിച്ചെത്തുന്നവരെ വീടുകളിലെത്തിക്കാനായി രണ്ടു കെഎസ്ആര്‍ടിസി ബസ്സുകള്‍ വിമാനത്താവളത്തില്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. തിരിച്ചെത്തുന്നവര്‍ക്ക് തല്ക്കാലം ആദ്യ സഹായം എന്ന നിലയില്‍  2000 രൂപ നോര്‍ക്ക നല്‍കും. വിമാനത്തിലുള്ള 40 തമിഴ്നാട്‌ സ്വദേശികളെ കേരളത്തിന്റെ ചിലവില്‍ അവരുടെ നാട്ടിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അതേ സമയം സനയില്‍ […]

അഴിമുഖം പ്രതിനിധി

ജിബൂട്ടിയില്‍ നിന്നും ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം പുറപ്പെട്ടു. 162 പേരുമായി വിമാനം രാത്രി 12.30നകം നെടുമ്പാശ്ശേരിയില്‍ എത്തുമെന്ന് മന്ത്രി കെസി ജോസഫ് അറിയിച്ചു. ഇവരെ നാട്ടിലെത്തിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുo. തിരിച്ചെത്തുന്നവരെ വീടുകളിലെത്തിക്കാനായി രണ്ടു കെഎസ്ആര്‍ടിസി ബസ്സുകള്‍ വിമാനത്താവളത്തില്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

തിരിച്ചെത്തുന്നവര്‍ക്ക് തല്ക്കാലം ആദ്യ സഹായം എന്ന നിലയില്‍  2000 രൂപ നോര്‍ക്ക നല്‍കും. വിമാനത്തിലുള്ള 40 തമിഴ്നാട്‌ സ്വദേശികളെ കേരളത്തിന്റെ ചിലവില്‍ അവരുടെ നാട്ടിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേ സമയം സനയില്‍ നിന്നുള്ള മലയാളികളെ നാട്ടിലെത്തിക്കുന്നത് വൈകും. യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് വിമാന യാത്രാനുമതി സൌദി റദ്ദാക്കിയതാണ് കാരണം. 

 

 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×