June 14, 2026 |
Share on

സ്ത്രീധനം ഉപേക്ഷിച്ച് ഗുസ്തി താരം യോഗേശ്വര്‍ ദത്ത്

സ്ത്രീധനവും സമ്മാനങ്ങളും വാങ്ങാതിരുന്ന യോഗേശ്വര്‍ കീഴ്വഴക്കത്തിന്റെ പേരില്‍ ഒരുരൂപ നാണയം സ്വീകരിച്ചു

യോഗേശ്വര്‍ ദത്താണ് ഇപ്പോള്‍ ഇന്ത്യന്‍ കായിക രംഗത്തെ വാര്‍ത്ത താരം. കാരണം ശനിയാഴ്ച നടന്ന തന്റെ വിവാഹനിശ്ചയ ചടങ്ങിനിടെ യോഗേശ്വര്‍, സ്ത്രീധനം വാങ്ങില്ലെന്ന് പ്രഖ്യാപിച്ചത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ കയ്യടി നേടിയിരിക്കുകയാണ്. പെണ്‍കുട്ടികളുടെ കല്യാണത്തിനായി തന്റെ വീട്ടുകാര്‍ സ്ത്രീധനം സ്വരൂപിക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്നതു കണ്ടത് മുതല്‍ ഇങ്ങനെയരു തീരുമാനം മനസ്സിലുണ്ടായിരുന്നുവെന്നാണ് യോഗേശ്വര്‍ പറയുന്നത്.

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ജയ്ഭഗവാന്‍ ശര്‍മയുടെ മകള്‍ ശീതളിനെയാണ് മുപ്പത്തിനാലുകാരനായ യോഗേശ്വര്‍ വിവാഹം കഴിക്കുന്നത്. ഇന്നാണ് വിവാഹം. സോനിപത്തില്‍ ശനിയാഴ്ച നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ സ്ത്രീധനം വാങ്ങില്ലെന്ന തന്റെ നിലപാട് യോഗേശ്വര്‍ അറിയിച്ചിരുന്നു.

സ്ത്രീധനവും സമ്മാനങ്ങളും വാങ്ങാതിരുന്ന യോഗേശ്വര്‍ കീഴ്വഴക്കത്തിന്റെ പേരില്‍ ഒരുരൂപ നാണയം സ്ത്രീധനമായി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×