June 08, 2026 |
Avatar
Share on

മാര്‍ക്കോ മറ്റെരാസിയെ തല കൊണ്ടിടിച്ചതില്‍ കുറ്റബോധം രേഖപ്പെടുത്തി സിനെദിന്‍ സിദാന്‍

അഴിമുഖം പ്രതിനിധി 2006ലെ വേള്‍ഡ് കപ്പ് ഫൈനലില്‍ ഇറ്റാലിയന്‍ ഡിഫെന്‍ഡര്‍ മാര്‍ക്കോ മറ്റെരാസിയെ തല കൊണ്ടിടിച്ചതില്‍ കുറ്റബോധം രേഖപ്പെടുത്തി പ്രശസ്ത ഫ്രാന്‍സ് ഫുട്ട്ബാള്‍ താരം സിനെദിന്‍ സിദാന്‍. നീണ്ട 10വര്‍ഷത്തിനു ശേഷമാണ് അന്ന് നടന്ന സംഭവത്തെക്കുറിച്ച് സിദാന്‍ പ്രതികരിക്കുന്നത്. ‘അന്നത്തെ സംഭവത്തില്‍ ഞാന്‍ അഭിമാനിക്കുന്നില്ല. ഇതേ രീതിയില്‍ പെരുമാറരുത് എന്നാണ് മറ്റുള്ളവരോട് എനിക്ക് പറയാനുള്ളത്’ എന്ന് അദ്ദേഹം വ്യക്തമാക്കി. സമാനമായ അവസ്ഥയുണ്ടായാല്‍ നിലവില്‍ സിദാന്‍ മാനേജരായ റയല്‍ മാട്രിഡ് കളിക്കാര്‍ക്ക് നല്‍കുന്ന ഉപദേശം എന്തായിരിക്കും എന്ന ചോദ്യം […]

അഴിമുഖം പ്രതിനിധി

2006ലെ വേള്‍ഡ് കപ്പ് ഫൈനലില്‍ ഇറ്റാലിയന്‍ ഡിഫെന്‍ഡര്‍ മാര്‍ക്കോ മറ്റെരാസിയെ തല കൊണ്ടിടിച്ചതില്‍ കുറ്റബോധം രേഖപ്പെടുത്തി പ്രശസ്ത ഫ്രാന്‍സ് ഫുട്ട്ബാള്‍ താരം സിനെദിന്‍ സിദാന്‍. നീണ്ട 10വര്‍ഷത്തിനു ശേഷമാണ് അന്ന് നടന്ന സംഭവത്തെക്കുറിച്ച് സിദാന്‍ പ്രതികരിക്കുന്നത്. ‘അന്നത്തെ സംഭവത്തില്‍ ഞാന്‍ അഭിമാനിക്കുന്നില്ല. ഇതേ രീതിയില്‍ പെരുമാറരുത് എന്നാണ് മറ്റുള്ളവരോട് എനിക്ക് പറയാനുള്ളത്’ എന്ന് അദ്ദേഹം വ്യക്തമാക്കി. സമാനമായ അവസ്ഥയുണ്ടായാല്‍ നിലവില്‍ സിദാന്‍ മാനേജരായ റയല്‍ മാട്രിഡ് കളിക്കാര്‍ക്ക് നല്‍കുന്ന ഉപദേശം എന്തായിരിക്കും എന്ന ചോദ്യം പ്രസ് മീറ്റില്‍ ഉയര്‍ന്നപ്പോഴാണ് സിദാന്‍ കുറ്റസമ്മതം പ്രകടിപ്പിച്ചത്.പ്രകോപനം എപ്പോഴുമുണ്ടാകും. തെറ്റുകള്‍ മനുഷ്യസഹജമാണ് എന്നാല്‍ അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടത് എന്നും സിദാന്‍ പറഞ്ഞു.  

 

Leave a Reply

Your email address will not be published. Required fields are marked *

×