January 18, 2025 |

അറിയാതെ ഒരു തെറ്റ് പറ്റിപ്പോയി; ബെല്ലയോട് ക്ഷമ ചോദിച്ച് അഡിഡാസ്

പലസ്തീന്റെ പെൺകുട്ടിയാണ് താൻ എന്ന് ബെല്ല

സ്‌പോർട്‌സ് ഷൂവിൻ്റെ പരസ്യങ്ങൾ നീക്കം ചെയ്തതിന് ബെല്ല ഹദീദിനോട് ക്ഷമാപണം നടത്തി അഡിഡാസ്. 1972-ലെ മ്യൂണിച്ച് ഒളിമ്പിക് ഗെയിംസിനോട് അനുബന്ധിച്ച് ആദ്യമായി പുറത്തിറക്കിയ പരസ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് അഡിഡാസ് പിൻവലിച്ചത്. ഹദീദിൻ്റെ പലസ്തീൻ അനുകൂല പോസ്റ്റുകളെക്കുറിച്ച് ഇസ്രയേലിൽ നിന്ന് വിമർശനം ലഭിച്ചതിനെത്തുടർന്നായിരുന്നു അഡിഡാസിന്റെ തീരുമാനം. ഇൻസ്റ്റാഗ്രാമിലാണ് അഡിഡാസ് ബെല്ലയോടുള്ള ക്ഷമാപണം പോസ്റ്റ് ചെയ്തത്. adidas apologises bella

‘ ഞങ്ങളുടെ പ്രചരണത്തെ മ്യൂണിച്ച് ഒളിമ്പിക്‌സ് ദുരന്തവുമായി ബന്ധിപ്പിക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല, ഞങ്ങൾ അറിയാതെ ഒരു തെറ്റ് ചെയ്തു. അതുമൂലം ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികൾക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതയോ വിഷമമോ ഉണ്ടായെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ പ്രവർത്തി ബെല്ല ഹദീദ്, താരിഖ് അമർ ദേവേഗ തുടങ്ങിയവർക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു. ഞങ്ങൾ കാമ്പെയ്‌നിൽ മാറ്റങ്ങൾ വരുത്തുകയാണ്’ എന്നാണ് അഡിഡാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

മ്യൂണിച്ച് ഒളിമ്പിക്സ് ഓർമിപ്പിച്ച് ഇസ്രയേൽ; ബെല്ല ഹദീദിനെ ഒഴിവാക്കി അഡിഡാസ്

കാലാതീതമായ ക്ലാസിക് എന്ന് അഡിഡാസ് വിശേഷിപ്പിക്കുന്ന എസ് എൽ 72 സീരീസ് ആണ് ബെല്ല പ്രൊമോട്ട് ചെയ്തത്. പലസ്തീനിയൻ വേരുകളുള്ള അമേരിക്കൻ വംശജയാണ് ബെല്ല ഹദീദ്. ‘നദിയിൽ നിന്ന് കടലിലേക്ക്, പലസ്തീൻ സ്വതന്ത്രമാക്കു’ എന്ന മുദ്രാവാക്യം വിളിച്ച് മുമ്പ് ഇസ്രയേൽ സർക്കാരിനെതിരെ യഹൂദവിരുദ്ധത ആരോപിച്ചുകൊണ്ട് കടുത്ത വിമർശനവുമായി മോഡൽ രംഗത്തെത്തിയിരുന്നു. മ്യൂണിച്ച് ഒളിമ്പിക്‌സിനിടെ പലസ്തീൻ ഭീകരർ പതിനൊന്ന് ഇസ്രയേലികളെ കൊലപ്പെടുത്തിയത് ചൂണ്ടിക്കാട്ടി അഡിഡാസ് കാമ്പെയ്‌നിൻ്റെ മുഖമായ ബെല്ല ഹദീദിനെ ഇസ്രയേലിൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി എതിർക്കുകയും ചെയ്തിരുന്നു.

മനഃപൂർവ്വമുള്ള പ്രകോപനമാണെന്ന് ആരോപിച്ച് അഡിഡാസിനെതിരെ വിമർശനവുമായി ജൂത സംഘടനകൾ രംഗത്തെത്തിയിരുന്നു. അഡിഡാസ് അംബാസഡർ കൂടിയായ ഫലസ്തീനിയൻ-അമേരിക്കൻ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അമാനി അൽ-ഖതഹ്ത്ബെ, താൻ അഡിഡാസിന് അയച്ച ഇമെയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. അമാനി ബെല്ല ഹദീദിനെ മനുഷ്യാവകാശങ്ങൾക്ക് നിലകൊണ്ട ശക്തയായ വക്താവായതിന് പ്രശംസിക്കുകയും പലസ്തീൻ പിന്തുണയെ തീവ്രവാദവുമായി കൂട്ടിക്കുഴച്ചതിന് അഡിഡാസിനെ വിമർശിക്കുകയും ചെയ്തു.

2021 ൽ വോഗ് മാസികയുടെ കവർ ചിത്രത്തിൽ വന്നപ്പോൾ , ‘ വോഗിൻ്റെ കവറിൽ ഒരു പലസ്തീൻ പെൺകുട്ടി’ എന്നാണ് ബെല്ല വിശേഷിപ്പിച്ചത്. ഒരു പലസ്തീനിയയായതിൽ തനിക്ക് അഭിമാനം ഉണ്ടെന്നും അത് തുറന്ന് പറയുന്നതിൽ എനിക്ക് സന്തോഷമേയുള്ളുവെന്നും ബെല്ല വ്യക്തമാക്കി. പലസ്തീനികൾ നേരിടുന്ന അടിച്ചമർത്തലിനെയും വേദനയെയും കുറിച്ച് പറയുന്നത് ഞാൻ ഒരിക്കലും നിർത്തില്ല എന്നും ബെല്ല കൂട്ടിച്ചേർത്തു. തന്റെ തുറന്ന പിന്തുണയുടെ പേരിൽ വധഭീഷണിയും ബെല്ല നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെയാണ് സ്വന്തം വെൽനസ് ബ്രാൻഡ് ബെല്ല ഹദീദ് ആരംഭിച്ചത്. കൂടാതെ, ഫാഷൻ ലോകത്തെ ഒരു ട്രെൻഡ് സെറ്റർ കൂടിയാണ് ബെല്ല ഹദീദ്.

Post Thumbnail
ആരാണീ പുടിന്‍? സ്വന്തം രാജ്യത്ത് തിരിച്ചെത്തിയ റഷ്യന്‍ ചാര ദമ്പതിമാരുടെ മക്കള്‍ ചോദിക്കുന്നുവായിക്കുക

സെലിബ്രിറ്റി അംബാസഡർമാരുമായുള്ള പങ്കാളിത്തം കമ്പനി അവസാനിപ്പിക്കുന്നത് ഇതാദ്യമായല്ല. 2022 ഒക്ടോബറിൽ, കുറ്റകരമായ പോസ്റ്റുകളുടെ പേരിൽ റാപ്പർ കാനി വെസ്റ്റിനെ ഇൻസ്റ്റാഗ്രാമിൽ നിന്നും ട്വിറ്ററിൽ നിന്നും സസ്‌പെൻഡ് ചെയ്തതിനെത്തുടർന്ന്, വെസ്റ്റുമായുള്ള പങ്കാളിത്തം അഡിഡാസ് നേരത്തെ അവസാനിപ്പിച്ചിരുന്നു. ‘ യഹൂദവിരുദ്ധത സഹിക്കാൻ സാധിക്കില്ല ‘ എന്ന പോസ്റ്റും വെസ്റ്റിൻ്റെ അഭിപ്രായങ്ങളും പ്രവർത്തനങ്ങളും “അസ്വീകാര്യവും വിദ്വേഷകരവും അപകടകരവുമാണ്” എന്ന് അഡിഡാസ് വിശേഷിപ്പിച്ചു, ഇത് കമ്പനിയുടെ വൈവിധ്യം, പരസ്പര ബഹുമാനം, നീതി എന്നിവയെ ലംഘിക്കുന്നതാണെന്നും വ്യക്തമാക്കി.

contet summary ; Adidas apologises to Bella Hadid after she appeared in campaign criticised by Israel

×