Continue reading “കീര്‍ത്തിക്ക് പിന്നാലെ ജീവയുടെ പടത്തില്‍ നിന്ന് നിക്കി ഗല്‍റാണിയും പുറത്ത്”

" /> Continue reading “കീര്‍ത്തിക്ക് പിന്നാലെ ജീവയുടെ പടത്തില്‍ നിന്ന് നിക്കി ഗല്‍റാണിയും പുറത്ത്”

"> Continue reading “കീര്‍ത്തിക്ക് പിന്നാലെ ജീവയുടെ പടത്തില്‍ നിന്ന് നിക്കി ഗല്‍റാണിയും പുറത്ത്”

">

UPDATES

സിനിമ

കീര്‍ത്തിക്ക് പിന്നാലെ ജീവയുടെ പടത്തില്‍ നിന്ന് നിക്കി ഗല്‍റാണിയും പുറത്ത്

Avatar

                       

അഴിമുഖം പ്രതിനിധി

ഡീക്കേയുടെ കാവലൈ വെന്‍ഡം എന്ന സിനിമയുടെ ആദ്യ പോസ്റ്ററില്‍ നായികാ നായകന്‍മാരായി കീര്‍ത്തി സൂരേഷിനേയും ജീവയേയുമാണ് ചിത്രീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് താരങ്ങളുടെ ഷൂട്ടിങ് തിയതികളില്‍ പ്രശ്‌നങ്ങള്‍ വന്നതിനെ തുടര്‍ന്ന് കീര്‍ത്തി പുറത്താകുകയും കാജല്‍ അഗര്‍വാള്‍ പകരം അകത്താകുകയും ചെയ്തു. ഈ ചിത്രത്തില്‍ ബോബി സിംഹയുടെ ജോഡിയായി തീരുമാനിച്ചിരുന്നത് മലയാളിയുടെ മനംകവര്‍ന്ന നിക്കി ഗല്‍റാണിയെയായിരുന്നു. എന്നാലിപ്പോള്‍ നിക്കിയും ചിത്രത്തില്‍ നിന്ന് പുറത്തായിരിക്കുന്നു. ഇവിടേയും വില്ലന്‍ ഡേറ്റ് ക്ലാഷ് തന്നെയാണ്. കാവലൈ വെന്‍ഡത്തിന്റെ പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം നിക്കിയുടെ മറ്റൊരു പ്രോജക്ടുമായി കാവലൈയുടെ ഷൂട്ടിങ് തിയതി ക്ലാഷ് ആയി. ഇതേതുടര്‍ന്ന് നിക്കി പിന്മാറുകയായിരുന്നു. സിനിമയില്‍ നിന്ന് പിന്‍മാറിയെങ്കിലും ടീമിനെ പുകഴ്ത്താന്‍ നിക്കി മറന്നിട്ടില്ല. നല്ല സ്‌ക്രിപ്റ്റും നല്ലൊരു ടീമുമാണ് കാവലൈയുടേതെന്നും സിനിമ ഉപേക്ഷിക്കേണ്ടി വന്നതില്‍ വിഷമം ഉണ്ടെന്നും നിക്കി പറയുന്നു. ഡീക്കേയുടേയും ജീവയുടേയും ഭാവിയിലെ സിനിമകളിലേക്കുള്ള വഴി അടയ്ക്കരുതല്ലോ. തെലുങ്കിലെ ഹിറ്റ് പടമായ പട്ടാസിന്റെ റീമേക്കായ മൊട്ട ശിവ കെട്ട ശിവയുടെ ഷൂട്ടിങ്ങിന്റെ തിരിക്കിലാണ് നിക്കിയിപ്പോള്‍.

Share on

മറ്റുവാര്‍ത്തകള്‍