മുന്നറിയിപ്പുമായി ശാസ്ത്രജ്ഞൻ
2019 നും 2021 നും ഇടയിൽ കൊവിഡ് -19 മഹാമാരി ലോകത്തെ തന്നെ നിശ്ചലാവസ്ഥയിൽ നിർത്തിയതിന് നാം ഓരോരുത്തരും സാക്ഷികളാണ്. 2024 ആകുമ്പോഴും കൊവിഡ് ഉണ്ടാക്കിയ നഷ്ടങ്ങളിൽ നിന്ന് ലോകം കരകേറുന്നതേയുള്ളു. എന്നാൽ, ലോകം ഇനിയും മറ്റൊരു മഹാമാരിയെ നേരിടാൻ സജ്ജമാക്കണമെന്നാണ് പ്രമുഖ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പാട്രിക് വാലൻസിന്റെ മുന്നറിയിപ്പ്. pandemic
ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ മുൻ ശാസ്ത്ര ഉപദേഷ്ടാവായ പാട്രിക് വാലൻസ് പാൻഡെമിക്കിനുള്ള തയ്യാറെടുപ്പുകൾക്ക് മുൻഗണന നൽകണമെന്ന് യുകെ സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ, ഇനിയൊരു മഹാമാരിയെ നേരിടാൻ രാജ്യം ഇതുവരെ സജ്ജമായിട്ടില്ലെന്നും പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. പുറത്ത് വന്ന റിപോർട്ടുകൾ പ്രകാരം വെയിൽസിലെ പോയിസിലെ ഹേ ഫെസ്റ്റിവലിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പാട്രിക് വാലൻസ്. രോഗനിർണയ പരിശോധനകൾ, വാക്‌സിനുകൾ, ചികിത്സകൾ തുടങ്ങി കൊവിഡ് -19 മഹാമാരിയുടെ സമയത്ത് സ്വീകരിക്കേണ്ടി വന്ന കടുത്ത നടപടികൾ തടയുന്നതിനായി തടയാനായി ഏകോപനം ആവശ്യമാണ് എന്നും പാട്രിക് തന്റെ പ്രസ്താവനയിൽ പറഞ്ഞു.
‘ നമുക്ക് ഒരു സൈന്യം ആവശ്യമാണ്, പക്ഷെ അത് യുദ്ധം ചെയ്യുന്നതിന് വേണ്ടിയല്ല, മറിച്ച് അത് നമ്മുടെ തന്നെ സുരക്ഷയ്ക്ക് വേണ്ടിയാണ്. മഹാമാരിയെ നേരിടാൻ തയ്യാറെടുക്കുന്നത് ഒരു യുദ്ധം ചെയ്യുന്ന അത്ര പ്രാധാന്യത്തോടെ വേണം. കാരണം യാതൊരു മുന്നറിയിപ്പില്ലാതെയാണ് മഹാമാരി നമുക്കുമുന്നിൽ എത്തുക ‘ എന്നും പാട്രിക് പറയുന്നുണ്ട്.
അടുത്തിടെയാണ് ആഗോള ആയുർദൈർഘ്യത്തിൽ രണ്ട് വർഷം കൊവിഡ് കുറച്ചതായി ലോകാരോഗ്യ സംഘടന പഠനങ്ങൾ പുറത്ത് വന്നത്. കൂടാതെ ആയുർദൈർഘ്യം കുറച്ചതിനോടൊപ്പം പത്ത് വർഷത്തെ പുരോഗതികളെ ഇല്ലാതാക്കിഎന്നും പഠനം വ്യക്തമാക്കിയിരുന്നു. ആഗോള ആയുർദൈർഘ്യം 1.8 വർഷം കുറഞ്ഞ് 71.4 വർഷമായി എന്നാണ് ലോകാരോഗ്യ സഘടനയുടെ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളിലെ മറ്റേതൊരു സംഭവത്തേക്കാളും കൊവിഡ് -19 നാണ് ആയുർദൈർഘ്യത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഘടകം എന്നാണ് പഠനത്തിൽ പങ്കെടുത്ത ഗവേഷകർ ഒന്നടങ്കം പറഞ്ഞത്.
2020 – 2021 കാലയളവിൽ കൊവിഡ് -19 15.9 ദശലക്ഷം അധിക മരണങ്ങൾക്ക് കാരണമായതായും ഗവേഷകർ കണക്കാക്കുന്നുണ്ട്. മരണപ്പെട്ടവരിൽ ഭൂരിഭാഗം പേരും കൊവിഡ് വന്നും, കൊവിഡിനെ തുടർന്നുണ്ടായ ശ്വാസതടസം പോലുള്ള രോഗങ്ങൾ മൂലമാണ് മരണപ്പെട്ടത്. ലോകമെമ്പാടും ആയുർദൈർഘ്യം ഒരുപോലെയല്ല കുറയുന്നത് എന്നും ലോകാരോഗ്യ സംഘടനയുടെ പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. അമേരിക്കയും തെക്കുകിഴക്കൻ ഏഷ്യയിലുമാണ് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങൾ.
content summary : Another pandemic ‘absolutely inevitable’ UK scientist’s warning k k k k k k kk k k k k k k k k k k kk k k k k k k k k k k k k k kk k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k