June 06, 2026 |
Share on

റോയല്‍ എന്‍ഫീല്‍ഡിന്റെ രണ്ട് പുതിയ മോഡലുകള്‍ ഇന്ത്യയില്‍

മാര്‍ച്ചിലോ ഏപ്രിലിലോ രണ്ട് ബൈക്കുകളും വിപണിയിലെത്തിക്കും. മൂന്ന് ലക്ഷത്തിനും മൂന്നര ലക്ഷത്തിനും ഇടയിലായിരിക്കും ഈ മോഡലുകളുടെ വില.

റോയല്‍ എന്‍ഫീല്‍ഡിന്റെ രണ്ട് പുതിയ ബൈക്ക് മോഡലുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഇന്റര്‍സെപ്റ്റര്‍ ജിടി 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയാണ് ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ പുറത്തിറക്കിയത്. രണ്ടും 650 സിസി ബൈക്കുകള്‍. നവംബര്‍ ഏഴിന് ഇറ്റലിയിലെ മിലാനില്‍ നടന്ന ഇഐസിഎംഎ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഇവ പുറത്തിറക്കിയത്. മൂന്ന് ലക്ഷത്തിനും മൂന്നര ലക്ഷത്തിനും ഇടയിലായിരിക്കും ഈ മോഡലുകളുടെ വില.

ആറ് സ്പീഡ് ലെവലുകളുള്ള ഗിയര്‍ സംവിധാനമാണ് ഇന്റര്‍സെപ്റ്ററിനുള്ളത്. റോയല്‍ എന്‍ഫീല്‍ഡിന്റെ യുകെ ടെക്‌നോളജി സെന്ററാണ് ചേസിസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇരട്ട സീറ്റുകളാണുള്ളത്. എബിഎസ് (ആന്റി ലോക്കിംഗ് ബ്രേക്കിംഗ് സിസ്റ്റം) ഉണ്ട്. കോണ്ടിനെന്റല്‍ ജിടി 650 നിലവിലെ കോണ്ടിനെന്റല്‍ ജിടി 535യുമായി സാമ്യം പുലര്‍ത്തുന്നു. ഹെഡ് ലാമ്പും ഫുവല്‍ ലാമ്പുമെല്ലാം പഴയ പോലെ തന്നെ. മാര്‍ച്ചിലോ ഏപ്രിലിലോ രണ്ട് ബൈക്കുകളും വിപണിയിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

×