February 19, 2025 |
Share on

അഴിമുഖം ബുക്‌സിന്റെ ‘ അംബേദ്കറും ഇന്ത്യ വിഭജനവും’ പ്രകാശനം ചെയ്തു

അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിച്ച നാലാമത്തെ പുസ്തകമായ ‘ അംബേദ്കറും ഇന്ത്യ വിഭജനവും’ പ്രകാശനം ചെയ്തു. വി ആര്‍ അജിത് കുമാര്‍ എഴുതിയ പുസ്തകം ഇന്ത്യ പാകിസ്താന്‍ വിഭജനവും അംബേദ്കറുടെ നിലപാടും വ്യക്തമാകുന്ന പുതിയൊരു ചരിത്രാനുഭവമാണ് സമ്മാനിക്കുന്നത്. പൊതുവില്‍ വായിക്കുന്ന ചരിത്രം അത് എഴുതുന്ന ആളിന്റെ താത്പര്യങ്ങളേയും അദ്ദേഹം പ്രതിനിധീകരിക്കുന്ന ഇസങ്ങളേയും അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗ്രന്ഥങ്ങളിലൂടെയാണ്. പലപ്പോഴും ഇടതുപക്ഷ-വലതുപക്ഷ ചരിത്രകാരന്മാരും അവര്‍ തയ്യാറാക്കിയ ചരിത്രവും എന്നു പറയാം. ഇവിടെ ചോര്‍ന്നുപോകുന്നത് നിഷ്പക്ഷതയാണ്. നിഷ്പക്ഷ നിലപാടുകള്‍ മൂലം ഒറ്റപ്പെട്ടുപോയ മഹാപ്രതിഭാശാലികളെ […]

അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിച്ച നാലാമത്തെ പുസ്തകമായ ‘ അംബേദ്കറും ഇന്ത്യ വിഭജനവും’ പ്രകാശനം ചെയ്തു. വി ആര്‍ അജിത് കുമാര്‍ എഴുതിയ പുസ്തകം ഇന്ത്യ പാകിസ്താന്‍ വിഭജനവും അംബേദ്കറുടെ നിലപാടും വ്യക്തമാകുന്ന പുതിയൊരു ചരിത്രാനുഭവമാണ് സമ്മാനിക്കുന്നത്. പൊതുവില്‍ വായിക്കുന്ന ചരിത്രം അത് എഴുതുന്ന ആളിന്റെ താത്പര്യങ്ങളേയും അദ്ദേഹം പ്രതിനിധീകരിക്കുന്ന ഇസങ്ങളേയും അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗ്രന്ഥങ്ങളിലൂടെയാണ്. പലപ്പോഴും ഇടതുപക്ഷ-വലതുപക്ഷ ചരിത്രകാരന്മാരും അവര്‍ തയ്യാറാക്കിയ ചരിത്രവും എന്നു പറയാം. ഇവിടെ ചോര്‍ന്നുപോകുന്നത് നിഷ്പക്ഷതയാണ്. നിഷ്പക്ഷ നിലപാടുകള്‍ മൂലം ഒറ്റപ്പെട്ടുപോയ മഹാപ്രതിഭാശാലികളെ തമസ്‌ക്കരിക്കാനുളള നീക്കം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ഈ കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരേ തൂവല്‍പക്ഷികളുമാണ്. അത്തരത്തില്‍ പലപ്പോഴും തമസ്‌ക്കരിക്കപ്പെടുകയും ഭരണഘടന ശില്‍പി എന്ന പട്ടം ചാര്‍ത്തി ഒതുക്കി നിര്‍ത്തപ്പെടുകയും ചെയ്ത വ്യക്തിത്വമാണ് അംബേദ്ക്കര്‍. ‘Pakistan or Partition of India ‘ എന്ന ഗ്രന്ഥം ഏതെങ്കിലും ചരിത്ര ക്ലാസില്‍ പഠിപ്പിക്കുന്നുണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍ ചരിത്രം പഠിക്കുന്ന കുട്ടികളോട് കാട്ടുന്ന കടുത്ത അനീതിയാണതെന്ന് പറയേണ്ടി വരും. വിഭജനം നടന്നിരുന്നില്ലെങ്കില്‍ നിരന്തരമായ ആഭ്യന്തര കലാപത്തിലൂടെ മുന്നോട്ടുപോകുന്ന ഒരിന്ത്യയാകുമായിരുന്നു നമുക്കുണ്ടാവുക. ഹിന്ദു-മുസ്ലിം ലഹളകളുടെയും പരസ്പര വിശ്വാസമില്ലായ്മയുടെയും ഭരണസ്തംഭനത്തിന്റെയും നാളുകളില്‍ ദളിത് സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ കാണാന്‍ സര്‍ക്കാരിന് സമയമുണ്ടാവില്ല എന്ന് അംബേദ്ക്കര്‍ തിരിച്ചറിഞ്ഞിരുന്നു. വിഭജനം നല്ല തീരുമാനമായിരുന്നു എന്ന് അംബേദ്കറിനെ വായിച്ചാല്‍ ഏതൊരാള്‍ക്കും ബോധ്യപ്പെടും. എന്നാല്‍ അത് നടപ്പിലാക്കിയതിലെ പാളിച്ചകള്‍ വലിയ ദുരന്തമാണ് സമ്മാനിച്ചത് എന്നോര്‍ക്കാതിരിക്കാന്‍ കഴിയില്ല. അംബേദ്ക്കര്‍ ഈ ആശയം മുന്നോട്ടുവച്ചപ്പോള്‍ ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇത് സ്വീകരിച്ചിരുന്നെങ്കില്‍ സഹോദരങ്ങളുടെ ചോര ഒഴുകാതെ മതിയായ സമയമെടുത്ത്, വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേനെ എന്നും ഈ പുസ്തകം വായിക്കുമ്പോള്‍ മനസിലാകും.

തിരുവനന്തപുരം കേസരി ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ എം രാജീവ് കുമാര്‍ കലാകൗമുദി എഡിറ്റര്‍ വി ഡി സെല്‍വരാജിന് കൈമാറി പ്രകാശന ചടങ്ങി നിര്‍വഹിച്ചു. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് അധ്യക്ഷത വഹിച്ചു. പുസ്തകം ആവശ്യമുള്ളവര്‍ 7356834987 എന്ന നമ്പറില്‍ ബന്ധപ്പെടാം.  azhimukham books releasing,  ambedkar and india partition, v r ajith kumar 

Content Summary; azhimukham books releasing,  ambedkar and india partition, v r ajith kumar

×