June 06, 2026 |

രണ്ട് വിരല്‍ ചുഴറ്റിയാല്‍ ആണ് പെണ്ണാവും, എന്താണ് ഇന്ത്യന്‍-2 സ്റ്റണ്ടിന് ആധാരമായ വര്‍മകലൈ

കോടതി കയറ്റിയ വര്‍മകലൈ

ശങ്കര്‍ സിനിമകളിലെ വൈലന്‍സുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. മുന്‍പ് കണ്ടിട്ടില്ലാത്ത കൊലപാതക രീതികളും സ്റ്റണ്ട് ശൈലികളുമാണ് അദ്ദേഹം പിന്തുടരാറ്. ഇതിനായി പലതരം ഗ്രന്ഥങ്ങളെയാണ് ശങ്കര്‍ ഉപയോഗപ്പെടുത്താറ്. പ്രത്യേകിച്ച് പൗരാണിക ഗ്രന്ഥങ്ങള്‍. അന്യന്‍ സിനിമയില്‍ വിക്രം ഉപയോഗിക്കുന്ന കൊലപാതക ശൈലികളാണ് ഇതിനുള്ള മികച്ച ഉദാഹരണം. Kamal Haasan’s ‘Indian 2’ Varma Kalai/

ഇന്ത്യന്‍ 2വില്‍ കമല്‍ഹാസനും അത്തരമൊരു ശൈലിയാണ് അവതരിപ്പിക്കുന്നത്. തമിഴ്‌നാടിന്റെ പരമ്പരാഗത ആയോധനകലകളിലൊന്നായ വര്‍മകലൈ ആണത്. സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ ഈ മര്‍മ പ്രയോഗം കാണാം. സ്വയം സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന വിരല്‍ ചുഴറ്റിയുള്ള പ്രയോഗമാണത്. അതിന് നിരവധി സ്‌റ്റൈലുകളുണ്ട്. ഓരോ സ്‌റ്റൈലിനും വാമൊഴിയില്‍ ശ്ലോകങ്ങളുമുണ്ട്. ഇന്ത്യ 2-വില്‍ കമലിന്റെ ഇന്‍ഡ്രോയില്‍ രണ്ട് വിരല്‍ ചുഴറ്റിയുള്ള പ്രയോഗത്തില്‍ അഴിമതി വീരനായ ബിസിനസുകാരനെ പെണ്ണാക്കി മാറ്റുന്നത് ഈ വിദ്യ പ്രയോഗിച്ചാണ്. സ്ത്രീയെ പോലെ പെരുമാറ്റം ഉണ്ടാവുന്നത് നാഡിയ്‌ക്കേല്‍ക്കുന്ന ക്ഷതം കൊണ്ടാണ്. അതായത് മര്‍മം മനസിലാക്കിയുള്ള പ്രയോഗമാണ് വര്‍മ കലൈ. നമ്മുടെ മര്‍മ വിദ്യയ്ക്ക് തുല്യമായി തമിഴ്‌നാട്ടില്‍ ഉപയോഗിക്കുന്ന വിദ്യയെന്ന് സാരം.

ഇത്തവണ പല മര്‍മ ഗ്രന്ഥങ്ങളും അയോധനം പരിശീലിക്കുന്നവരുടെ ഉപദേശങ്ങളും സ്വീകരിച്ചാണ് ഇന്ത്യന്‍ 2വില്‍ സ്റ്റണ്ടുകള്‍ ഒരുക്കിയിരിക്കുന്നത്. അഗസ്തിയര്‍ വര്‍മ തിറൈവുകൊള്‍,അഗസ്തിയര്‍ വര്‍മ കണ്ടി,അഗസ്തിയര്‍ ഊസി മുറൈ വര്‍മം, അഗസ്തിയര്‍ വാസി വര്‍മം, വര്‍മ ഒടിവുമുറിവു,അഗസ്തിയര്‍ വര്‍മ കണ്ണാടി,വര്‍മ വാരിസൈ, അഗസ്തിയര്‍ മൈ തീണ്ടാകലൈ തുടങ്ങി ഗ്രന്ഥങ്ങളാണ് ശങ്കര്‍ റഫറന്‍സാക്കിയിരിക്കുന്നതെന്നും കാണാം. കുതിരയെ പോലെ ഓടികൊണ്ട് മരണം വരിക്കുന്നത്, നിര്‍ത്താതെ പാടികൊണ്ട് മരിക്കുന്നത് ഇതെല്ലാം ചിത്രത്തിലെ വില്ലന്‍മാര്‍ക്ക് സംഭവിക്കുന്നത് വിവിധ വിദ്യകള്‍ ഉപയോഗപ്പെടുത്തിയത് കൊണ്ടാണ്.

കോടതി കയറ്റിയ വര്‍മകലൈ

ഇന്ത്യന്‍-2 വിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മധുര സ്വദേശി ആശാന്‍ രാജേന്ദ്രന്‍ മധുര കോടതിയിലെത്തിയതും വര്‍മകലൈയുമായി ബന്ധപ്പെട്ടാണ്.സിനിമ തിയേറ്ററുകളിലോ ഒ ടി ടി പ്ലാറ്റ്ഫോമുകളിലോ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മധുരയിലെ എച്ച്എംഎസ് കോളനിയിലുള്ള ആയോധനകല ഗവേഷണ അക്കാദമിയിലെ വര്‍മകലൈയിലെ മുഖ്യ അധ്യാപകനാണ് ആശാന്‍ രാജേന്ദ്രന്‍. ഇന്ത്യന്‍ സിനിമയില്‍ കമല്‍ഹാസന് ബന്ധപ്പെട്ട ചില ടെക്നിക്കുകള്‍ ആശാന്‍ രാജേന്ദ്രനാണ് പഠിപ്പിച്ചു നല്‍കിയത്. സിനിമയില്‍ ഇദ്ദേഹത്തിന്റെ പേരും ക്രെഡിറ്റില്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍-2 വില്‍ ഈ ടെക്നിക്കുകള്‍ തന്റെ അറിവില്ലാതെ സിനിമയില്‍ ഉപയോഗിച്ചുവെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്.

 

ഇക്കാലത്ത് ഗാന്ധിയോ നേതാജിയോ, നിങ്ങള്‍ ആരാവണം? ഇന്ത്യന്‍ 2 പറയുന്ന ഇന്ത്യയുടെ രാഷ്ട്രീയം 

 

English Summary: Ban on Kamal Haasan’s film ‘Indian 2’? Here’s why Varma Kalai head teacher filed petition

Leave a Reply

Your email address will not be published. Required fields are marked *

×