ധനമന്ത്രി കെ എം മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനുവരി 27 ന് സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മാണിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹര്‍ത്താല്‍. ശനിയാഴ്ച്ച ബിജെപിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ചും നടത്തും. ഇന്ന് ചേര്‍ന്ന സംസ്ഥാന ഭാരവാഹിയോഗത്തിലാണ് ഈ തീരുമാനങ്ങള്‍ പാര്‍ട്ടി കൈക്കൊണ്ടത്. മന്ത്രിസഭ മുഴുവന്‍ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ബിജെപി ആവശ്യപ്പെട്ടു.
why don’t they observe one on fuel price; months back these people were frequently seen by Paliakkara Toll booth. Now none knows where they have gone. ridiculous !!!!