June 18, 2025 |

കമ്രയെ കലാകാരന്മാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി ബുക്ക് മൈ ഷോ

നീക്കം ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന്‌

കുനാൽ കമ്രയുടെ കണ്ടന്റുകൾ നീ്ക്കം ചെയ്ത് ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈഷോ. സ്റ്റാൻഡ് അപ്പ് കൊമേഡിയനായ കുനാൽ കാമ്രയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും നീക്കം ചെയ്യുകയും, വെബ്‌സൈറ്റ് ലിസ്റ്റിലുണ്ടായിരുന്ന കലാകാരന്മാരുടെ പേരുകളിൽ നിന്ന് കുനാൽ കാമ്രയുടെ പേര് ഒഴിവാക്കുകയും ചെയ്തു.BookMyShow delists comedian Kunal Kamra

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേയ്‌ക്കെതിരായ വിവാദ പരാമർശത്തിൽ കുനാൽ കമ്രയ്‌ക്കെതിരെ നിരവധി ശിവസേന (ഷിൻഡെ വിഭാഗം) രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് കമ്രയ്ക്ക് വേദികൾ നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശിവസേന നേതാവ് രാഹുൽ നരേൻ കനാൽ ബുക്ക്‌മൈഷോയ്ക്ക് കത്തെഴുതിയിരുന്നു, ഇതിന് പിന്നാലെയാണ് ബുക്ക് മൈഷോ കമ്രയെ നീക്കം ചെയ്തത്.

”കമ്രയുടെ പരിപാടി ബുക്ക് ചെയ്യാൻ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ആശയപ്രചരണത്തിന് സഹായിക്കുന്നതിന് തുല്യമാണ്. ഇത് പൊതുജനങ്ങൾക്കിടയിലും, രാഷ്ട്രീയത്തിലും പ്രശ്‌നങ്ങളുണ്ടാക്കും” എന്നായിരുന്നു കനാലിന്റെ കത്തിന്റെ ഉള്ളടക്കം.

കലാകാരന്മാരുടെ പട്ടികയിൽ നിന്ന് കമ്രയുടെ പേര് നീക്കം ചെയ്തതിനെ കനാൽ അംഗീകരിച്ചു. കുനാൽ കമ്രയുമായുടെ പ്രൊഫൈൽ നീക്കം ചെയ്തതിനും അദ്ദേഹത്തിന്റെ പരിപാടികൾ സൈറ്റിൽ നിന്നും ഒഴിവാക്കിയതിനും കനാൽ ബുക്ക് മൈ ഷോയോട് നന്ദി പറഞ്ഞു.

ഏക്‌നാഥ് ഷിൻഡെയെ ‘രാജ്യദ്രോഹി’ എന്ന് പരാമർശിച്ചതിനാലായിരുന്നു ഡൽഹി പോലിസ് കുനാൽ കമ്രയ്ക്ക് മൂന്നാമത്തെ സമൻസ് അയച്ചത്.

രാഷ്ട്രീയ ആക്ഷേപഹാസ്യകാരൻ കൂടിയായ കുനാൽ കമ്ര, 2013ലാണ് സ്റ്റാന്റ് അപ്പ് കോമഡികൾ ചെയ്യാനാരംഭിക്കുന്നത്. ബിസിനസ്, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയവ മുംബൈ സ്വദേശിയായ കമ്രയുടെ പരിപാടികളിലെ പ്രധാന വിഷയങ്ങളായിരുന്നു. 2017ൽ കാമ്ര ‘ഷട്ട് അപ്പ് യാ കുനാൽ’ എന്ന സ്റ്റാന്റ് അപ്പ് കോമഡി പരിപാടി ആരംഭിച്ചു. രാഷ്ട്രീയക്കാരുമായും ആക്ടിവിസ്റ്റുകളുമായും ഒരു അനൗപചാരിക ചർച്ചയിൽ ഏർപ്പെടുന്ന തരത്തിൽ ചിട്ടപ്പെടുത്തിയ പരിപാടിയായിരുന്നു അത്. നരേന്ദ്ര മോദി സർക്കാരിന്റെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ചെയ്ത സർക്കാരും ദേശഭക്തിയുമെന്ന കമ്രയുടെ സ്റ്റാന്റ് അപ്പ് കോമഡി വീഡിയോ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. വീഡിയോയുടെ പേരിൽ കമ്രക്കെതിരെ വധഭീഷണിയുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഏക്നാഥ് ഷിൻഡയെ രാജ്യദ്രോഹി എന്ന് വിളിച്ചതാണ് നിലവിൽ കമ്ര ഉൾപ്പെട്ടിരിക്കുന്ന വിവാദം. നയാ ഭാരത് എന്ന പരിപാടിയിൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കവെയാണ് കമ്ര ഷിൻഡെയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയത്. സ്റ്റാൻഡ് അപ് കോമഡിയുടെ ഭാഗമായി പാടിയ പാരഡി പാട്ടിലായിരുന്നു ഷിൻഡെയുടെ പേരെടുത്ത് പറയാതെയുള്ള പരാമർശം. ഷിൻഡേയുടെ രൂപത്തെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായുള്ള ബന്ധത്തെയും പരിഹസിച്ചുകൊണ്ടായിരുന്നു കമ്രയുടെ പാട്ടിലെ വരികൾ.BookMyShow delists comedian Kunal Kamra

content summary; BookMyShow delists comedian Kunal Kamra and removes all his content following controversy over a joke

Leave a Reply

Your email address will not be published. Required fields are marked *

×