June 06, 2026 |
Avatar
Share on

ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു ; സൗദിയില്‍ 10 മരണം

അഴിമുഖം പ്രതിനിധി സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് 10 മരണം. സൗദിയിലെ തായിഫ്-റിയാദ് റോഡിലെ റിദ്വാനിലാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് ഒട്ടേറെ തവണ മറിഞ്ഞ് രണ്ട് മൂന്ന് ഭാഗങ്ങളായി പിളര്‍ന്ന് പൂര്‍ണമായും തകര്‍ന്നു. ഉംറ കഴിഞ്ഞ് തിരിച്ച് റിയാദിലേക്ക് മടങ്ങുമ്പോഴാണ് അപകടം.  അപകടത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 35ഓളം പേര്‍ക്കു പരുക്കേറ്റു. ഇതില്‍ മലയാളികളുണ്ടോ എന്ന് വ്യക്തമായിട്ടില്ല. അപകടത്തില്‍ പരുക്കേറ്റവരെ തായിഫ് കിങ് അബ്ദുല്‍ അസീസ്, […]

അഴിമുഖം പ്രതിനിധി

സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് 10 മരണം. സൗദിയിലെ തായിഫ്-റിയാദ് റോഡിലെ റിദ്വാനിലാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് ഒട്ടേറെ തവണ മറിഞ്ഞ് രണ്ട് മൂന്ന് ഭാഗങ്ങളായി പിളര്‍ന്ന് പൂര്‍ണമായും തകര്‍ന്നു. ഉംറ കഴിഞ്ഞ് തിരിച്ച് റിയാദിലേക്ക് മടങ്ങുമ്പോഴാണ് അപകടം.  അപകടത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 35ഓളം പേര്‍ക്കു പരുക്കേറ്റു. ഇതില്‍ മലയാളികളുണ്ടോ എന്ന് വ്യക്തമായിട്ടില്ല.

അപകടത്തില്‍ പരുക്കേറ്റവരെ തായിഫ് കിങ് അബ്ദുല്‍ അസീസ്, കിങ് ഫൈസല്‍ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. തകര്‍ന്നു. അറബ് വംശജരാണ് ബസില്‍ യാത്ര ചെയ്തിരുന്നവരില്‍ ഏറെയും.

 

Leave a Reply

Your email address will not be published. Required fields are marked *

×