July 16, 2026 |
Share on

പലിശ നിരക്ക് വര്‍ധിപ്പിച്ച് പോസ്റ്റ് ഓഫീസ്

.ഒരു വര്‍ഷം കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് ഏഴു ശതമാനമാക്കി. 6.9 ശതമാനമായിരുന്നു നേരത്തെയുണ്ടായിരുന്നത്

ഒരു വര്‍ഷ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ പരിഷ്‌കരിച്ചു.ഒരു വര്‍ഷം കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് ഏഴു ശതമാനമാക്കി. 6.9 ശതമാനമായിരുന്നു നേരത്തെയുണ്ടായിരുന്നത്. അതേസമയം, പിപിഎഫ്, സുകന്യ സമൃദ്ധി തുടങ്ങിയ മറ്റ് പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല.ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഇവയുടെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

ജനുവരി-മാര്‍ച്ച് പാദത്തിലെ പലിശ നിരക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ടുവര്‍ഷത്തെയും അഞ്ചുവര്‍ഷത്തെയും പോസ്റ്റ് ഓഫീസ് പലിശ നിരക്കുകളില്‍ മാറ്റംവരുത്തിയിട്ടില്ല. ഇത് യഥാക്രമം 7 ശതമാനവും 7.8 ശതമാനവുമാണ്.അതേസമയം, മൂന്നുവര്‍ഷത്തെ നിക്ഷേപത്തിന് 7.2ശതമാനമുണ്ടായിരുന്ന പലിശ 7 ശതമാനമാക്കി കുറച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×