June 04, 2026 |
Share on

ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ച് എസ്ബിഐ

കഴിഞ്ഞ ദിവസം ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയ്ന്റ് കുറച്ചിരുന്നു

എസ്ബിഐ 30 ലക്ഷം വരെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു. 5 ബേസിസ് പോയ്ന്റ് ആണ് പലിശ നിരക്ക് കുറച്ചത്. വെള്ളിയാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയ്ന്റ് കുറച്ചിരുന്നു.

ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും ബാങ്കുകളുമായി ഈ മാസം തന്നെ യോഗം ചേരുന്നുണ്ട്.ഓഗസ്റ്റ് 2017 ന് ശേഷം ഇതാദ്യമായാണ് ഇന്നലെ ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയ്ന്റ് കുറച്ചത്. ഇതിനനുസരിച്ച് വാണിജ്യ ബാങ്കുകളും പലിശ നിരക്ക് കുറക്കണമെന്നാണ് ആര്‍ബിഐയുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

×