UPDATES

ഫിനാന്‍സ്/ ബിസിനസ്‌

ആശ്വസിക്കാൻ വകയുണ്ടോ? ബൈജൂസ് ബിസിസിഐ തർക്കം ഒത്തുതീർപ്പിൽ

ആദ്യ ഗഡു 50 കോടി രൂപ

                       

ബൈജൂസും ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുമായുള്ള ( ബിസിസിഐ ) തർക്കം ഒത്തുതീർപ്പാക്കാൻ കരാറിലെത്തിയതായി സിഎൻബിസിടിവി 18 റിപ്പോർട്ട്. എഡ്‌ടെക് കമ്പനിയായ ബൈജൂസ്‌ ഇതിനകം ആദ്യ ഗഡുവായ 50 കോടി രൂപ അടച്ചതായും, ബാക്കി തുക രണ്ട് ഗഡുക്കളായി ഓഗസ്റ്റ് 9 നകം നൽകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ബൈജൂസിൻ്റെ സഹസ്ഥാപകനായ ബൈജു രവീന്ദ്രൻ്റെ ഇളയ സഹോദരൻ റിജു രവീന്ദ്രനാണ് പണം നൽകുന്നത്.

ബിസിസിഐയ്ക്ക് നൽകിയ പണം തട്ടിയെടുത്തതല്ലെന്ന് ഉറപ്പ് നൽകാൻ എൻസിഎൽഎടി ബൈജൂസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിസിഐ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (NCLAT) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാപ്പരത്ത നടപടികൾ നേരിടുന്ന ബൈജൂസിന് ഈ ഒത്തുതീർപ്പ് ചെറിയ ആശ്വാസം നൽകുന്നതാണ്.

ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌സി കോഡ് (ഐബിസി) 2016 ലെ സെക്ഷൻ 9 പ്രകാരമാണ് ബിസിസിഐ ബൈജൂസിനെതിരെ പരാതി ഫയൽ ചെയ്തത്. ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌സി കോഡ് പേയ്‌മെൻ്റുകളിൽ വീഴ്ച വരുത്തിയാൽ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പണം നൽകിയവരെ അനുവദിക്കുന്ന തരത്തിലുള്ളതാണ്. 2023 നവംബറിലെ എൻസിഎൽടി ഉത്തരവ് വ്യക്താമാക്കുന്നത് ബൈജൂസ് 158 കോടി രൂപ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ്. ബൈജൂസിന്റെ നിയന്ത്രണം നിലവിലുള്ള മാനേജ്‌മെന്റിൽ നിന്നും മാറ്റുന്നതിനും താത്കാലിക നടത്തിപ്പിനുമായി പാപ്പരത്ത വിഷയ പരിഹാര പ്രൊഫഷണലിനെ നിയമിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തോളമായി ബൈജൂസ് കടുത്ത ഫണ്ടിംഗ് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 2023 ഒക്ടോബറിൽ സിഎഫ്ഒ അജയ് ഗോയലും 2024 ഏപ്രിലിൽ ബൈജൂസ്‌ സിഇഒ അർജുൻ മോഹനും ഉൾപ്പെടെയുള്ള മുൻനിര എക്‌സിക്യൂട്ടീവുകൾ കഴിഞ്ഞ ഒരു വർഷത്തിൽ തന്നെ കമ്പനി വിട്ടുപോയി.

ബൈജൂസിൽ 500 മില്യൺ ഡോളർ നിക്ഷേപിച്ച നിക്ഷേപ സ്ഥാപനമായ പ്രോസസ്, കഴിഞ്ഞ മാസം കമ്പനിയിലെ 9.6% ഓഹരിയുടെ മൂല്യം എഴുതിത്തള്ളിയിരുന്നു. റൈറ്സ് ഇഷ്യൂ വഴി  അധിക മൂലധനം സമാഹരിക്കുന്നതിന് വേണ്ടി ഒരു കമ്പനി അതിൻ്റെ നിലവിലെ ഷെയർഹോൾഡർമാർക്ക് കൂടുതൽ ഓഹരികൾ കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരം നൽകുന്നതാണ്. ഇഷ്യൂ വഴി ബൈജൂസ് 200 മില്യൺ ഡോളർ (16,74,71,70,000.00 രൂപ ) സമാഹരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രോസസിന്റെ നീക്കം. 2022 ഒക്ടോബറിൽ ബൈജൂസിൻ്റെ മൂല്യം 22 ബില്യൺ ഡോളറായിരുന്നു. ഈ വർഷമാദ്യം 200 മില്യൺ ഡോളർ സമാഹരിച്ചെങ്കിലും അക്കാലത്ത് കമ്പനിയുടെ മൂല്യം 20 മില്യൺ ഡോളറിനും 25 മില്യണിനും ഇടയിൽ മാത്രമായിരുന്നു. ജനുവരിയിൽ ബ്ലാക്ക്‌റോക്ക് എന്ന യുഎസ് നിക്ഷേപ കമ്പനി ബൈജൂസിൻ്റെ മൂല്യം ഏകദേശം 95% കുറച്ചു. മുൻ മൂല്യം 22 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 1 ബില്യൺ ഡോളർ ആക്കി മാറ്റുകയും ചെയ്തു.

content summary;  Byju’s BCCI settle payment dispute j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j  j j j j j j j j j j j j j  j j j j j j j j j j j j j j j j 

Share on

മറ്റുവാര്‍ത്തകള്‍