June 18, 2026 |
Share on

ഭീകരബന്ധം ആരോപിച്ച് തടവിലാക്കിയ ഇന്ത്യാക്കാരനെ ചൈന വിട്ടയച്ചു

അഴിമുഖം പ്രതിനിധി മംഗോളിയയില്‍ ഭീകരബന്ധം സംശയിച്ച് ചൈനീസ് അധികൃതര്‍ തടവിലാക്കിയ ഇന്ത്യാക്കാരനെ വിട്ടയച്ചു. ഇന്ത്യാക്കാരനടക്കമുള്ള 20 അംഗ സംഘത്തെയാണ് ഹോട്ടലില്‍ ഇരുന്ന് നിരോധിക്കപ്പെട്ട സംഘടനയുടെ വീഡിയോ കണ്ടുവെന്ന് ആരോപിച്ചാണ് എല്ലാവരേയും ചൈന തടവിലാക്കിയത്. ഇന്ത്യാക്കാരനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ചൈനയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ വിസമ്മതിച്ചു. എന്നാല്‍ നോയിഡയില്‍ നിന്നുള്ള ബിസിനസുകാരനായ രാജീവ് മോഹന്‍ കുല്‍ഷ്രേസ്ഥയെയാണ് ചൈന തടവിലാക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസ് അവസാനിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മിലെ ചര്‍ച്ചകള്‍ തുടരുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ […]

അഴിമുഖം പ്രതിനിധി

മംഗോളിയയില്‍ ഭീകരബന്ധം സംശയിച്ച് ചൈനീസ് അധികൃതര്‍ തടവിലാക്കിയ ഇന്ത്യാക്കാരനെ വിട്ടയച്ചു. ഇന്ത്യാക്കാരനടക്കമുള്ള 20 അംഗ സംഘത്തെയാണ് ഹോട്ടലില്‍ ഇരുന്ന് നിരോധിക്കപ്പെട്ട സംഘടനയുടെ വീഡിയോ കണ്ടുവെന്ന് ആരോപിച്ചാണ് എല്ലാവരേയും ചൈന തടവിലാക്കിയത്. ഇന്ത്യാക്കാരനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ചൈനയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ വിസമ്മതിച്ചു. എന്നാല്‍ നോയിഡയില്‍ നിന്നുള്ള ബിസിനസുകാരനായ രാജീവ് മോഹന്‍ കുല്‍ഷ്രേസ്ഥയെയാണ് ചൈന തടവിലാക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസ് അവസാനിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മിലെ ചര്‍ച്ചകള്‍ തുടരുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ പറയുന്നു. മംഗോളിയയില്‍ നിന്നും ചൈനീസ്‌ അധികൃതര്‍ ബീജിങ്ങിലേക്ക് രാജീവിനെ കൊണ്ടുവരികയായിരുന്നു. അവിടെ വച്ചാണ് നിയമ സഹായം ലഭിച്ചത്. അവിടെ നിന്നും നാടുകടത്താനായി കൊണ്ടുപോയ രാജീവിനെ ഇന്ത്യന്‍ എംബസി അധികൃതര്‍ അനുഗമിച്ചു. തടവിലാക്കപ്പെട്ട 20 പേരില്‍ 11 പേരേ നേരത്തെ വിട്ടയച്ചിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×