UPDATES

ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കൽ; ഹിമാചൽ കോൺ​ഗ്രസിൽ ആശയക്കുഴപ്പം

ഭക്ഷണശാലകളിൽ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന വിവാദ ഉത്തരവിൽ നിന്ന് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ അടുത്തിടെ പിൻവാങ്ങിയത് പ്രതിഷേധം ഭയന്നാണെന്ന് സൂചന.

                       

ഭക്ഷണശാലകളിൽ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന വിവാദ ഉത്തരവിൽ നിന്ന് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ അടുത്തിടെ പിൻവാങ്ങിയത് പ്രതിഷേധം ഭയന്നാണെന്ന് സൂചന. ഇടത് കൈ എന്താണ് ചെയ്യുന്നതെന്ന് അറിയാത്ത വലതു കൈയുടെ സാഹചര്യമാണ് പാർട്ടിക്കുള്ളതെന്നാണ് ഇതിലൂടെ മനസിലാക്കാൻ കഴിയുന്നത്. Congress’s Confusion on Eateries in Himachal Exposes Party

ഹിമാചൽ പ്രദേശിലെ എല്ലാ ഭക്ഷ്യസ്ഥാപനങ്ങളിലും ഉടമസ്ഥരുടെ തിരിച്ചറിയൽ കാർഡുകൾ പ്രദർശിപ്പിക്കണമെന്ന് പൊതുമരാമത്ത്, നഗരവികസന മന്ത്രി വിക്രമാദിത്യ സിങ്ങ് പ്രസ്ഥാവനയിറക്കിയിരുന്നു. ഇത് ഉത്തർപ്രദേശിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ സമീപകാല നിർദ്ദേശത്തെ ഓർമ്മിപ്പിക്കുന്നതാണ്. വിഷയത്തിൽ കോൺ​ഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ പാടുപെടുന്നതായാണ് മനസിലാകുന്നത്.

മന്ത്രിയുടെ പരാമർശങ്ങൾ അനാവശ്യമാണെന്നും, പാർട്ടി നിലപാടുകൾക്ക് വിരുദ്ധമാണെന്നും, ഇത് ആവർത്തിക്കരുതെന്നും താക്കീത് നൽകിയതായി കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞു. പാർട്ടിയുടെ നിലപാട് പ്രധാനമാണെന്ന് സിംഗ് അംഗീകരിച്ചെങ്കിലും പ്രാദേശിക വികാരങ്ങൾക്ക് അതിനെക്കാൾ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.  Congress’s Confusion on Eateries in Himachal Exposes Party

ഹിമാചൽ പ്രദേശിലെ ജനസംഖ്യയിൽ 96 ശതമാനം ഹിന്ദുക്കൾ ആയതിനാൽ കോൺഗ്രസ് രാഷ്ട്രീയക്കാർ മതവികാരങ്ങളുമായി ഇടപഴകുന്നതും ഈ വോട്ട് ബാങ്കിനോട് ചേർന്ന് പോകുന്നതും രാഷ്ട്രീയപരമായി അനിവാര്യമാണ്. ഉദാഹരണത്തിന്, കോൺഗ്രസ് നേതൃത്വം രാമക്ഷേത്ര പ്രാൺ പ്രതിഷ്ഠാ പരിപാടി ഒഴിവാക്കിയെങ്കിലും, സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കെട്ടിടങ്ങളിലെല്ലാം ലൈറ്റുകളും ദീപങ്ങളും കൊണ്ട് അലങ്കരിക്കുമെന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പ്രഖ്യാപിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ സിംഗ് അയോധ്യയിലേക്ക് പോവുകയും ചെയ്തിരുന്നു.

യോഗി ആദിത്യനാഥ് ഭരണകൂടത്തിന്റെ ഭക്ഷ്യസുരക്ഷാ ഉത്തരവിനെ തുടർന്നുണ്ടായ സമാന സംഭവത്തിൽ സിങ്ങ് തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയിരുന്നു. ഇത് ന്യൂനപക്ഷത്തിന്റെ ഉടമസ്ഥതയിലുള്ള ബിസിനസുകളോട് മുഖ്യമന്ത്രി വിവേചനം കാണിക്കുന്നു എന്ന ആ​രോപണം ഉയരുമോ എന്ന ആശങ്ക പാർട്ടിക്കുണ്ട്. ഉത്തർപ്രദേശിൽ, കൻവാർ യാത്രയ്ക്കിടെ വിവാദമായ പോലീസ് ഉത്തരവ് ഉൾപ്പെടെ മുസ്ലീം സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ചെയ്തതായി കരുതുന്ന പല മുൻകാല സംഭവങ്ങളും ഉള്ളതിനാൽ ഈ പുതിയ നിർദേശം പാർട്ടിക്ക് തിരിച്ചടിയാവുകയാണ്.

ഹിമാചലിൽ, സഞ്ജൌലിയിലെ തർക്കത്തിലുള്ള ഒരു പള്ളിയെച്ചൊല്ലിയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് വർഗീയ സംഘർഷങ്ങൾ വർദ്ധിച്ചുവരികയാണ്. ഈ സമയത്ത് തന്നെയുള്ള സിങ്ങിന്റെ പരാമർശങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യം പ്രദേശത്ത് മുമ്പ് നിലനിന്നിരുന്ന സമാധാനപരമായ സഹവർത്തിത്വത്തെ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ബിജെപിയുടെ വിയോജിപ്പിനോടുള്ള കോൺ​ഗ്രസിന്റെ യോജിപ്പ്, കോൺ​ഗ്രസിന്റെ സഖ്യകക്ഷികളെ അകറ്റാനും ഭരണകക്ഷിക്കകത്ത് ഭിന്നതയുണ്ടാക്കാനും സാധ്യതയുണ്ട്. ഇത് കോൺ​ഗ്രസിന്റെ വിശ്വാസ്യത തകർക്കുമെന്ന് നിരീക്ഷണങ്ങൾ പറയുന്നു.

Content summary; Congress’s Confusion on Eateries in Himachal Exposes Party

Share on

മറ്റുവാര്‍ത്തകള്‍