June 14, 2026 |
Share on

സിപിഎം സംസ്ഥാനസമിതി യോഗം നാളെ; വിഎസിനും ക്ഷണം

അഴിമുഖം പ്രതിനിധി പുതുതായി തിരഞ്ഞെടുക്കപ്പെട്ട സിപിഎം സംസ്ഥാന സമിതിയുടെ ആദ്യയോഗം നാളെയും മറ്റന്നാളുമായി തിരുവനന്തപുരത്ത് നടക്കും. യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യം വിഎസ് വ്യക്തമാക്കിയിട്ടില്ല. വിഎസ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ ഉന്നയിച്ച വിഷയങ്ങള്‍ പിബിയുടെ പരിഗണനയിലാണ്. തന്നെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം മരവിപ്പിക്കണമെന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് പോളിറ്റ് ബ്യൂറോയുടെ പരിഗണനയിലുള്ളത്. വിഎസിന്റെ ആവശ്യങ്ങളുള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 20,21 […]

അഴിമുഖം പ്രതിനിധി

പുതുതായി തിരഞ്ഞെടുക്കപ്പെട്ട സിപിഎം സംസ്ഥാന സമിതിയുടെ ആദ്യയോഗം നാളെയും മറ്റന്നാളുമായി തിരുവനന്തപുരത്ത് നടക്കും. യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യം വിഎസ് വ്യക്തമാക്കിയിട്ടില്ല.

വിഎസ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ ഉന്നയിച്ച വിഷയങ്ങള്‍ പിബിയുടെ പരിഗണനയിലാണ്. തന്നെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം മരവിപ്പിക്കണമെന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് പോളിറ്റ് ബ്യൂറോയുടെ പരിഗണനയിലുള്ളത്. വിഎസിന്റെ ആവശ്യങ്ങളുള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 20,21 തിയതികളില്‍ പിബി യോഗം ചേരുന്നുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×