July 07, 2026 |
Share on

സിപിഎം സംസ്ഥാനസമിതി യോഗം തിരുവനന്തപുരത്ത് തുടങ്ങി ; വിഎസ് പങ്കെടുക്കുന്നില്ല

അഴിമുഖം പ്രതിനിധി സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള സിപിഎമ്മിന്റെ ആദ്യ സംസ്ഥാന സമിതി യോഗത്തിന് തിരുവനന്തപുരത്ത് തുടക്കമായി. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. പാര്‍ട്ടി രൂപീകരണത്തിന് ശേഷം ആദ്യമായാണ് വിഎസ് പങ്കെടുക്കാതെ സംസ്ഥാനസമിതി യോഗം ചേരുന്നത്. വിഎസില്ലാത്ത സംസ്ഥാനസമിതിയും ആദ്യത്തേതാണ്. മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയത്തിലെ പാര്‍ട്ടി വിരുദ്ധനെന്ന പരാമര്‍ശം നീക്കാതെ യോഗത്തിനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിഎസ്. ഇതേ കാരണം കൊണ്ട് സംസ്ഥാനസമ്മേളനവേദിയില്‍ നിന്നിറങ്ങി പോന്നിരുന്നു. പിന്നീട് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുപോലും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുകയും […]

അഴിമുഖം പ്രതിനിധി

സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള സിപിഎമ്മിന്റെ ആദ്യ സംസ്ഥാന സമിതി യോഗത്തിന് തിരുവനന്തപുരത്ത് തുടക്കമായി. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. പാര്‍ട്ടി രൂപീകരണത്തിന് ശേഷം ആദ്യമായാണ് വിഎസ് പങ്കെടുക്കാതെ സംസ്ഥാനസമിതി യോഗം ചേരുന്നത്. വിഎസില്ലാത്ത സംസ്ഥാനസമിതിയും ആദ്യത്തേതാണ്.

മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയത്തിലെ പാര്‍ട്ടി വിരുദ്ധനെന്ന പരാമര്‍ശം നീക്കാതെ യോഗത്തിനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിഎസ്. ഇതേ കാരണം കൊണ്ട് സംസ്ഥാനസമ്മേളനവേദിയില്‍ നിന്നിറങ്ങി പോന്നിരുന്നു. പിന്നീട് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുപോലും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തില്ല.

ഇന്നത്തെ യോഗത്തിലേക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഎസിനെ നേര്ട്ട് ക്ഷണിച്ചിരുന്നു. കേന്ദ്രകമ്മറ്റി അംഗം എന്ന നിലക്കാണ് ക്ഷണിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുന്ന കരട് രാഷ്ട്രീയ പ്രമേയത്തിനും അടവ് നയരേഖക്കുമുള്ള ഭേദഗതികള്‍ ചര്‍ച്ചചെയ്യുന്നതിനാണ് യോഗം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×