February 19, 2025 |

രമേശ് ബിധുരിയെ വിവാദപരാമര്‍ശം; പ്രതിഷേധം കനക്കുന്നു

ഇത്രയ്ക്ക് തരംതാണ പരാമര്‍ശങ്ങള്‍ നടത്തുന്നത് ചിന്തിക്കാന്‍ പോലുമാകുന്നില്ല.’ – അതിഷി

പ്രിയങ്കാഗാന്ധിയെയും ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെയും വിവാദപരാമര്‍ശം നടത്തിയ രമേശ് ബിധുരിയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു. ബിധുരി മാപ്പ് പറയണമെന്ന് സിപിഐഎം വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധപരാമര്‍ശങ്ങളെ സിപിഐഎം ശക്തമായി എതിര്‍ക്കുന്നു. ബിജെപി നേതാവിന്റെ പരാമര്‍ശങ്ങളില്‍ നിന്ന് സ്ത്രീകളോടുള്ള സങ്കുചിതമായ കാഴ്ചപ്പാടുകള്‍ വ്യക്തമായെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ramesh bidhuri

അതേസമയം, പിതാവിനെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി തുറന്നടിച്ചു. മാനസിക തകര്‍ന്ന അവസ്ഥയിലാണ് പരാമര്‍ശത്തെ കുറിച്ച് അതിഷി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഡല്‍ഹിയിലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് എതിരെ ബിധുരി മത്സരിക്കുന്നുണ്ട്.

‘പിതാവിനെ അധിക്ഷേപിച്ചുകൊണ്ട് ബിജെപി നേതാവ് രമേശ് ബിധുരി വോട്ട് തേടുന്നു. ‘എന്റെ പിതാവ് അധ്യാപകനാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ 80 വയസായി അദ്ദേഹത്തിന്. സ്വന്തമായി നടക്കാന്‍ കഴിയാത്ത അവസ്ഥിലാണ് അദ്ദേഹം. വയോധികനെ മോശം പരാമര്‍ശം നടത്തിയാണോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക ? ഇത്രയ്ക്ക് തരംതാണ പരാമര്‍ശങ്ങള്‍ നടത്തുന്നത് ചിന്തിക്കാന്‍ പോലുമാകുന്നില്ല.’ അതിഷി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയെയും ബിധുരി മോശം പരാമര്‍ശം നടത്തിയിരുന്നു. റോഡുകള്‍ പ്രിയങ്കാഗാന്ധിയുടെ കവിളുകള്‍ പോലെയാണെന്നായിരുന്നു ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം.അതിഷി മര്‍ലേന എന്ന പേര് സ്വന്തം പേരില്‍ നിന്ന് മാറ്റിയിരുന്നു. അതിനെ ചൊല്ലി പിതാവിന്റെ പേര് മാറ്റിയെന്നുള്ള തരത്തിലേക്ക് പരാമര്‍ശം നടത്തുകയായിരുന്നു. ‘മര്‍ലേന പിന്നീട് സിംഗ് ആയി. അതിഷി പിതാവിനെ മാറ്റി. ആദ്യം അവര്‍ മര്‍ലേന ആയിരുന്നു. ഇപ്പോള്‍ സിംഗ് ആയി’ ഇതായിരുന്നു രമേശ് ബിധുരിയുടെ വിവാദ പരാമര്‍ശം..ramesh bidhuri\

content summary; Delhi CM Atishi broke down in tears, alleging BJP’s Ramesh Bidhuri sought votes by abusing her elderly father

×