June 26, 2026 |
Share on

പുതിയമുഖത്തിന്റെ പേരില്‍ ദീപന്റെ മരണവാര്‍ത്ത സുരേഷ് മേനോനെയും ‘കൊന്നു’

മലയാളം സിനിമ സംവിധായകന്‍ ദീപന്റെ മരണം അപ്രതീക്ഷിതമായൊരു വാര്‍ത്തയായാണു സിനിമാലോകം ശ്രവിച്ചത്. മലയാളത്തിനു പുറമെ തമിഴിലും ദീപന്റെ മരണ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത കുഴപ്പത്തിലാക്കിയതു മറ്റൊരാളെയാണ്. നടി രേവതിയുടെ മുന്‍ ഭര്‍ത്താവും നടനും സംവിധായകനുമായ സുരേഷ് മേനോനെ. സുരേഷ് 1993 ല്‍ പുതിയമുഖം എന്നപേരില്‍ ഒരു തമിഴ് സിനിമ സംവിധാനം ചെയ്തിരുന്നു. രേവതിയും സുരേഷും ആയിരുന്നു പ്രധാനകഥാപാത്രങ്ങള്‍. എ ആര്‍ റഹ്മാന്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ നിറഞ്ഞ പുതിയമുഖം വലിയ വിജയമായിരുന്നു. ദീപനും […]

മലയാളം സിനിമ സംവിധായകന്‍ ദീപന്റെ മരണം അപ്രതീക്ഷിതമായൊരു വാര്‍ത്തയായാണു സിനിമാലോകം ശ്രവിച്ചത്. മലയാളത്തിനു പുറമെ തമിഴിലും ദീപന്റെ മരണ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത കുഴപ്പത്തിലാക്കിയതു മറ്റൊരാളെയാണ്. നടി രേവതിയുടെ മുന്‍ ഭര്‍ത്താവും നടനും സംവിധായകനുമായ സുരേഷ് മേനോനെ. സുരേഷ് 1993 ല്‍ പുതിയമുഖം എന്നപേരില്‍ ഒരു തമിഴ് സിനിമ സംവിധാനം ചെയ്തിരുന്നു. രേവതിയും സുരേഷും ആയിരുന്നു പ്രധാനകഥാപാത്രങ്ങള്‍. എ ആര്‍ റഹ്മാന്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ നിറഞ്ഞ പുതിയമുഖം വലിയ വിജയമായിരുന്നു.

ദീപനും ഇതേ പേരില്‍ മലയാളത്തില്‍ പൃഥ്വിരാജിനെ നാടകനാക്കി സിനിമ സംവിധാനം ചെയ്തിരുന്നു. പൃഥ്വിയുടെ ആദ്യത്തെ സോളോ ഹിറ്റ് എന്നു പറയാവുന്ന പുതിയമുഖമാണ് ദീപനെയും ഒരു സംവിധായകന്‍ എന്ന നിലയില്‍ അടയാളപ്പെടുത്തിയത്.

പുതിയമുഖത്തിന്റെ സംവിധായകന്‍ അന്തരിച്ചു എന്ന നിലയ്ക്ക് ദീപനെ കുറിച്ച വന്ന വാര്‍ത്തയാണ് സുരേഷ് മേനോന്‍ മരിച്ചു എന്ന നിലയില്‍ തെറ്റിദ്ധരിക്കപ്പെട്ടത്. ഈ വിവരം അറിഞ്ഞു ചില മാധ്യമങ്ങള്‍ സുരേഷിനെ ബന്ധപ്പെട്ടിരുന്നു. ജീവനോടെയിരിക്കുന്ന ഞാന്‍ തന്നെയാണു നിങ്ങളോട് സംസാരിക്കുന്നതും ഇപ്പോള്‍ ഞാന്‍ ഒരു കാപ്പി കുടിച്ചുകൊണ്ടിരിക്കുകയാമെന്നുമായിരുന്നു സുരേഷിന്റെ മറുപടി.

ദീര്‍ഘകാലം സിനിമയില്‍ നിന്നും വിട്ടു നിന്ന സുരേഷ് മേനോന്‍ ഇപ്പോള്‍ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രമമായ താനെ സേര്‍ന്ത കൂട്ടം, ഫോര്‍ജി എന്നീ സിനിമകളില്‍ അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×