April 17, 2025 |
Share on

രാമന്റെ ഏദന്‍തോട്ടത്തിനായി വിമാനത്തില്‍ നിന്നും ചാടി കുഞ്ചാക്കോ ബോബന്‍

മലയാളത്തിലെ ഒരു താരങ്ങളും നടത്താത്ത സാഹസത്തിനാണ് കുഞ്ചാക്കോ തയ്യാറായത്

ഈ മാസം 12-ന് റിലീസാകാനിരിക്കുന്ന രാമന്റെ ഏദന്‍ തോട്ടമെന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം അതിസാഹസികതയുമായി കുഞ്ചാക്കോ ബോബന്‍. ദുബായില്‍ ആകാശപ്പറക്കല്‍ നടത്തിയാണ് മലയാളത്തിലെ മറ്റു താരങ്ങളൊന്നും നടത്താത്ത സാഹസത്തിന് കുഞ്ചാക്കോ തയ്യാറായത്.

വിമാനത്തില്‍ നിന്നും താഴേക്ക് ചാടിയായിരുന്നു താരത്തിന്റെ പ്രകടനം. സാഹസികതകള്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നും അതിനാലാണ് ഇത് ചെയ്യുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

“റിസ്ക്‌ കൂടുമ്പോള്‍ ത്രില്ല് കൂടും. ഇത് രാമന്റെ ഏദന്‍ തോട്ടത്തിലെ ഒരു വാചകമാണ്. ഇത് താന്‍ ജീവിതത്തില്‍ പിന്തുടരുന്ന ഒരു കാര്യമാണ്” എന്നും ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയില്‍ കുഞ്ചാക്കോ പറയുന്നു. ആദ്യമായാണ് താന്‍ സ്കൈ ഡൈവ്  ചെയ്യുന്നതെന്നും കുഞ്ചാക്കോ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×