June 04, 2026 |
Share on

300ലധികം ആണ്‍കുട്ടികളേയും യുവാക്കളെയും ലൈംഗികമായി പീഡിപ്പിച്ച 26കാരനെ പോലീസ് അറസ്റ്റ് ചെയ്തു

13-നും 16-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇയാള്‍ പ്രധാനമായും ഇരകളാക്കിയിരുന്നത്.

മുന്നൂറിലധികം ആണ്‍കുട്ടികളേയും യുവാക്കളെയും ലൈംഗികമായി ദുരുപയോഗം ചെയ്ത 26 വയസ്സുകാരനെ നോര്‍വീജിയന്‍ പോലീസ് അറസ്റ്റുചെയ്തു. രണ്ട് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ഒാസ്‌ലോ പോലീസ് ഇയാള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. 13-നും 16-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇയാള്‍ പ്രധാനമായും ഇരകളാക്കിയിരുന്നത്. അതില്‍തന്നെ ഒന്‍പത് വയസ്സുള്ളവരാണ് ഭൂരിഭാഗവും. ഇന്റര്‍നെറ്റ് ചാറ്റിലൂടെയും, സ്‌നാപ്പ് ചാറ്റ് പോലുള്ള മെസേജിംഗ് ആപ്ലിക്കേഷന്‍ വഴിയുമാണ് അയാള്‍ ഇരകളെ കുടുക്കിയിരുന്നത്.

പ്രതി ഒരു ഫുട്‌ബോള്‍ റഫറിയാണ്. ഒരു കൗമാര പെണ്‍കുട്ടിയാണെന്ന വ്യാജേന ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്ന ഇയാള്‍, ലൈംഗികപരമായ ഫോട്ടോകള്‍ നല്‍കാമെന്ന് പറഞ്ഞ് ലൈംഗിക പ്രവൃത്തികള്‍ ചെയ്യാന്‍ ആണ്‍കുട്ടികളെ പ്രലോഭിപ്പിക്കും. തുടര്‍ന്ന്, വീഡിയോ ചാറ്റുകള്‍ റെക്കോര്‍ഡ് ചെയ്യുന്ന പ്രതി, കൂടുതല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്തവ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.

നോര്‍വേയിലും സ്വീഡനിലും ഡെന്‍മാര്‍ക്കിലുമൊക്കെയുള്ള ആണ്‍കുട്ടികളുടെതെന്ന് സംശയിക്കപ്പെടുന്ന 16,463 ക്ലിപ്പുകളാണ് പ്രതിയുടെ കമ്പ്യൂട്ടറില്‍നിന്നും പോലീസ് കണ്ടെത്തിയത്. ഓണ്‍ലൈന്‍ ദുരുപയോഗവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ചാര്‍ജുകള്‍ ഉള്ളതെങ്കിലും, ചിലരെ അയാള്‍ ലൈംഗീകമായി പീഡിപ്പിച്ചുവെന്നും കണ്ടെത്തിയതിനാല്‍ ബലാത്സംഗ കുറ്റം ചുമത്തിയും കേസേടുത്തിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതി പോലീസുമായി സഹകരിക്കുന്നുണ്ടെന്നും എല്ലാ സമ്മതിച്ചിട്ടുണ്ടെന്നും പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞു. നോര്‍വെയില്‍ നടന്ന ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏറ്റവും വലിയതാണ് ഇതെന്ന് സര്‍ക്കാര്‍ വക്കീല്‍ ഗുരോ ഹാന്‍സ്സന്‍ ബള്‍ വ്യക്തമാക്കി. ‘ഇരകളില്‍ വെറും രണ്ടുപേര്‍ മാത്രമാണ് കേസുമായി മുന്നോട്ട് വന്നത്. അതില്‍ തന്നെ ഒരാള്‍ മാത്രമാണ് രക്ഷിതാക്കളോട് കാര്യം പറഞ്ഞത്. മറ്റൊരാളുടെ അമ്മ സംഗതി കണ്ടെത്തുകയായിരുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോര്‍വേയുടെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും അസാധാരണമായ സംഭവമാണിതെന്ന് നോര്‍വേയുടെ അറ്റോര്‍ണി ജനറല്‍ ക്രിസ്ത്യന്‍ ലുന്‍ഡിന്‍ പറഞ്ഞു.

https://www.azhimukham.com/travel-mumbai-kamathipura-red-street-experience-by-vinz-shaz/

ഒരു സെക്‌സ് സീന്‍ എങ്ങനെ ചിത്രീകരിക്കാം? എച്ച്ബിഒ ഇന്റിമസി കോര്‍ഡിനേറ്റര്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

×