42 വര്‍ഷം മുമ്പ് 10 വയസുള്ള ആണ്‍കുട്ടിയെ പിഡോഫീലായ ക്രിസ്ത്യന്‍ പുരോഹിതന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ കാത്തലിക് ആര്‍ച്ച് ബിഷപ്പിന് ഒരു വര്‍ഷം തടവ് ശിക്ഷ. ന്യൂ സൗത്ത് വെയില്‍സുകാരനായ പുരോഹിതനെ രക്ഷിക്കാനായി സംഭവം മറച്ചുവച്ചതിനാണ് ശിക്ഷ. വീട്ടുതടങ്കലിലാക്കാനാണ് കോടതി വിധി. നിലവില്‍ അഡ്‌ലെയ്ഡ് ആര്‍ച്ച് ബിഷപ്പ് ആയ ഫിലിപ്പ് വില്‍സണാണ് നാല് പതിറ്റാണ്ടിന് ശേഷം ശിക്ഷിക്കപ്പെടുന്നത്. ലോകത്ത് തന്നെ ഇത്തരമൊരു കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ ക്രിസ്ത്യന്‍ പുരോഹിതനാണ് 67കാരനായ ഫിലിപ്പ് വില്‍സണ്‍. ആറ് മാസത്തിന് ശേഷം ആര്‍ച്ച് ബിഷപ്പിന് പരോള്‍ ലഭിക്കും.
വായനയ്ക്ക്: https://goo.gl/dSZaNB