July 16, 2026 |
Share on

ഇന്ന് ലോക എയ്ഡ്സ് ദിനം: സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ എണ്ണം പകുതിയായി കുറഞ്ഞു

നേരത്തെ പ്രതിമാസം ശരാശരി 200ലേറെ പുതിയ രോഗികളുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 100 ആയി.

എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. എച്ച്‌ഐവി / എയ്ഡ്‌സിനെപ്പറ്റി ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാ ചരണം എന്നാല്‍ സംസ്ഥാനത്തു പ്രതിവര്‍ഷം എച്ച്‌ഐവി ബാധിക്കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞതായി സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പറഞ്ഞു.

2005-ല്‍ 30596 പേര്‍ക്കു പരിശോധന നടത്തയതില്‍ 2627 പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചിരുന്നു. 2017-ല്‍ പരിശോധിച്ചവരുടെ എണ്ണം 6.87 ലക്ഷമായി ഉയര്‍ന്നെങ്കിലും എച്ചഐവി ബാധ 1299 പേര്‍ക്കു മാത്രമായി. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 6.69 ലക്ഷം പേര്‍ പരിശോധനയ്ക്ക് വിധേയരായെങ്കിലും 886 പേര്‍ക്കു മാത്രമാണു രോഗം സ്ഥിരീകരിച്ചത്.

നേരത്തെ പ്രതിമാസം ശരാശരി 200ലേറെ പുതിയ രോഗികളുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 100 ആയി. 2005 മുതല്‍ 2018 വരെയുള്ള കണക്കുകളാണു പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 31,612 പേര്‍ക്കാണു എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഇതില്‍ 18078 പേര്‍ പുരുഷന്‍മാരാണ്. ദേശീയ എയ്ഡ്‌സ് നിയന്തരണ ഓര്‍ഗനൈസേഷന്റെ മാര്‍ച്ച് 2018ലെ കണക്കു പ്രകാരം ഇന്ത്യയില്‍ 11.81 ലക്ഷം പേരാണു സര്‍ക്കാരിന്റെ എയ്ഡ്‌സ് നിയന്ത്രണ സംവിധാനത്തിന്റെ കീഴില്‍ ചികിത്സയിലുള്ളത്.

2030ഓടെ എച്ചഐവി പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ‘നിങ്ങളുടെ എച്ച്‌ഐവി സ്റ്റാറ്റസ് അറിയൂ’ എന്ന സന്ദേശവുമായി സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി എയ്ഡ്‌സ് ദിനാചരണവും പ്രവര്‍ത്തനങ്ങളും സജീവമാക്കുകയാണ്.

നിപ്പയ്‌ക്കെതിരെ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

ഓറഞ്ച് ജ്യൂസ് കൂടുതലായി കഴിക്കുന്ന പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *

×