June 04, 2026 |
Share on

ബെംഗളൂരുവില്‍ ഇന്ത്യ തിരിച്ചടിക്കുന്നു

ഓസ്‌ട്രേലിയുടെ നാലു വിക്കറ്റുകള്‍ നഷ്ടമായി

ബെംഗളൂരുവില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. 188 വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ നാലു വിക്കറ്റുകള്‍ 74 റണ്‍സ് എടുക്കുന്നതിനിടയില്‍ ഇന്ത്യ വീഴ്ത്തി. 17 റണ്‍സ് എടുത്ത വാര്‍ണറെ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ റെന്‍ഷോവിനെ അഞ്ചു റണ്‍സ് എടുത്തപ്പോഴേക്കും ഇശാന്ത് ശര്‍മ സാഹയുടെ കൈകളില്‍ എത്തിച്ചു. ഒമ്പതു റണ്‍സ് എടുത്ത മാര്‍ഷിനെ മടക്കിയത് ഉമേഷ് യാദവാണ്. 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മിത്തിനെ യാദവ് തന്നെ എല്‍ബിയില്‍ വീഴ്ത്തി. രണ്ടു റണ്‍സുമായി ഹാന്‍ഡ്‌സ്‌കോമ്പും മിച്ചല്‍ മാര്‍ഷുമാണു ക്രിസില്‍. നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 274 ന് അവസാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×