ഇന്ത്യ-പാക് അതിര്‍ത്തി പ്രശ്‌നങ്ങളെക്കുറിച്ച് രാജ്യത്ത് തര്‍ക്കങ്ങളൊന്നുമില്ല. സിനിമയിലൂടെയും സ്‌പോര്‍ട്‌സിലൂടെയും കലകളിലൂടെയുമെല്ലാം ഈ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെങ്കിലും അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ഇപ്പോഴും പഴയതുപോലെ തന്നെ തുടരുകയാണ്.
പാകിസ്ഥാന്‍ ഇന്ന് 70-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. മനോഹരമായ ഒരു സ്വാതന്ത്ര്യദിന സമ്മാനമാണ് പാകിസ്ഥാന് ഇന്ത്യയില്‍ നിന്നും ലഭിക്കുന്നത്. പാക് ദേശീയഗാനത്തിന്റെ കപ്പെല്ല വെര്‍ഷന്‍ ആണ് ഒരു ഇന്ത്യന്‍ സംഗീത ബാന്‍ഡ് ഒരുക്കിയത്. ഓഗസ്റ്റ് 14ന് ഏതാനും ദിവസം മുമ്പ് ലഭിച്ച ഈ സമ്മാന ആല്‍ബത്തില്‍ യാതൊരു വാദ്യ ഉപകരണങ്ങളുമില്ലാതെയാണ് ഗായകര്‍ ആലാപനം നടത്തുന്നത്. പാക് ദിനപ്പത്രമായ ഡോണ്‍ ഈ ഗാനത്തെ പുകഴ്ത്തി എഴുതിയിട്ടുണ്ട്.