റൈലി, 13കാരിയാണ്. കളിയും ചിരിയുമായി പ്രസരിപ്പോടെ ഓടി നടന്ന് വളരുകയാണ് അവള്‍. പെട്ടെന്ന് ഒരുദിനം- അല്ല ഒരു രാത്രി ഇരുണ്ട് വെളുക്കുമ്പോള്‍ അവളുടെ സ്വഭാവം പാടെ മാറി മറിയുന്നു. എന്തിനെന്നില്ലാതെ ദേഷ്യം വരുന്നു. അപ്പോഴാണ് ശരീരത്തില്‍ അതുവരെയില്ലാതിരുന്ന ദുര്‍ഗന്ധമുണ്ടെന്ന തോന്നല്‍ അവള്‍ക്ക് ഉണ്ടാവുന്നത്. മികച്ച ഹോക്കി താരമായ തന്നെ തേടിയെത്തിയ ഹോക്കി ക്യാമ്പില്‍ പങ്കെടുക്കാന്‍ സ്വയം അയോഗ്യയാണെന്ന തോന്നല്‍ ശക്തമാവുന്നത്. Inside Out 2: Disney.
റെഡിയായില്ലേ എന്ന അമ്മയുടെ സ്‌നേഹാന്വേഷണത്തിനോട് അതി ക്രൂരയായി പ്രതികരിക്കുന്നത്. അതേ സെക്കന്റില്‍ തന്ന ശരീരത്തിലെ ദുര്‍ഗന്ധത്തെ കുറിച്ച് പറഞ്ഞ് മാതാപിതാക്കളുടെ മുന്നില്‍ പൊട്ടികരയുന്നത്.
പക്ഷെ ചങ്കുകളായ കൂട്ടുകാരികളെ കാണുമ്പോള്‍ അവള്‍ അതീവ സന്തോഷവതിയാവുന്നു. നേരത്തെ കണ്ട അസ്വസ്ഥയായ റൈലി ഏങ്ങോട്ടോ പോയി മറഞ്ഞിരിക്കുന്നു. ഇതെല്ലാം കണ്ട് അന്തം വിട്ട്, നിസ്സഹായരായി നില്‍ക്കുകയാണ് അവളുടെ അച്ഛനും അമ്മയും.
40കളോട് അടുത്ത മാതാപിതാക്കളും 11-14 വയസിന് ഇടയില്‍ മക്കളുള്ള അച്ഛനമ്മമാര്‍ റൈലിയുടെ പാരന്റിസിനെ പോലെ ഒരിക്കലെങ്കിലും നിന്ന് പോയിട്ടുണ്ടാവും. ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്ക് കടക്കുന്നതോടെ കുഞ്ഞുങ്ങളുടെ സ്വഭാവ രീതികളില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാകും. മാതാപിതാക്കള്‍ കരുതലോടെ മക്കളെ ചേര്‍ത്തു പിടിക്കേണ്ട സമയമാണിത്. എന്നാല്‍ പക്വതയോടെ ഇത്തരം സാഹചര്യങ്ങള്‍ മറികടക്കാന്‍ വേണ്ട ധാരണ ചില മാതാപിതാക്കള്‍ക്ക് ഉണ്ടായെന്നു വരില്ല. തങ്ങള്‍ക്ക് ഉണ്ടായ മാറ്റമെന്താണെന്ന് കുട്ടികള്‍ക്കും അറിവില്ല. ഈ സമയത്ത് എന്താണ് അവരുടെ ബ്രയിനില്‍ സംഭവിക്കുന്നത്. അവരുടെ വികാരങ്ങള്‍ എന്തൊക്കെയാണ്. ഇവയെല്ലാം ഏറ്റവും ലളിതമായി കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും വിശദീകരിച്ച് തരികയാണ് ഇന്‍സൈഡ് ഔട്ട് -2 എന്ന അനിമേഷന്‍ ചിത്രം ചെയ്യുന്നത്.
http://ബോക്‌സ് ഓഫിസില്‍ ഇന്‍സൈഡ് ഔട്ട് 2-ന്റെ തേരോട്ടം; തിരിച്ച് വരവ് രാജകീയമാക്കി പിക്‌സര്‍
ടീനേജിലേക്ക് എത്തുന്നതോടെ അതുവരെ സന്തോഷം, സങ്കടം പോലെ കുറച്ച് വികാരങ്ങള്‍ മാത്രമുണ്ടായിരുന്ന കുഞ്ഞുങ്ങളിലേക്ക് ഉത്കണഠ, നാണക്കേട്, ആത്മവിശ്വാസം തുടങ്ങിയ വികാരങ്ങള്‍ എത്തുകയാണ്. ഇവ തമ്മിലുള്ള സംഘര്‍ഷമാണ് റൈലിയെ മുന്നോട്ട് നയിക്കുന്നത്. ആ സംഘര്‍ഷങ്ങള്‍ എങ്ങനെയാണ് ശരീരത്തിലും മനസിലും മാറ്റങ്ങള്‍ സംഭവിപ്പിക്കുന്നതെന്ന് ചിത്രം കുഞ്ഞുങ്ങള്‍ക്ക് വ്യക്തമാക്കി കൊടുക്കുന്നു. ശരി-തെറ്റുകള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍ യുക്തിസഹമായി കാര്യങ്ങള്‍ എടുക്കേണ്ടത് എങ്ങനെയാണ്. ക്ഷമ പറയുന്നതില്‍ ലജ്ജിക്കേണ്ടതില്ല. തുടങ്ങി നിരവധി കാര്യങ്ങളിലൂടെയാണ് ചിത്രം കുഞ്ഞുങ്ങളെ മുന്നോട്ട് പോവുന്നത്.
മകളൊരു വ്യക്തിയായി മാറുകയാണ്. എങ്കിലും അവള്‍ക്ക് അച്ഛനമ്മമാരുടെ പൂര്‍ണമായ പിന്തുണയും സ്‌നേഹവും കരുതലും എല്ലാം മുന്‍പത്തേക്കളേറേ ആവശ്യമാണ് ഈ ഘട്ടത്തില്‍. കാരണം അവള്‍ ഭാവിയാണ് ഉരുവാക്കി കൊണ്ടിരിക്കുന്നത്.
ജീവിതം പഠിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ അവള്‍ ഏറെ ആഗ്രഹിക്കുന്നത് അംഗീകാരമാണ്. ഒപ്പം മാറുന്ന വൈകാരികതകളെയും ചുറ്റമുള്ളവര്‍ അംഗീകരിക്കണമെന്ന് ആഗ്രഹിക്കുന്നു. അവളിലുള്ള നന്മകളെ അഭിനന്ദിക്കുക. അതുവഴി ബന്ധങ്ങളോടുള്ള അവളുടെ അടുപ്പം ഉണ്ടാക്കി എടുക്കുക. അവള്‍ക്കു ഭൂമിയില്‍ കാലുറപ്പിക്കാനുള്ള തന്റേടം നേടി എടുക്കേണ്ടതുണ്ട്. അതിനായി കാശത്തിനു കീഴെ എന്തിനെപ്പറ്റിയും അവളോട് സംസാരിക്കണം. അവള്‍ക്ക് ചോദ്യങ്ങള്‍ ധൈര്യത്തോടെ ചോദിക്കാനുള്ള ഇടമായി മാതാപിതാക്കള്‍ മാറണം. അതിന് അവളുടെ കൗമാരത്തിലെ വഴികാട്ടിയായി നാം മാതാപിതാക്കള്‍ മാറണം. ഇക്കാര്യം അത്രത്തോളം ലളിതവും ഭംഗിയായും പറയുന്ന സിനിമയാണ് ഇന്‍സൈഡ് ഔട്ട് 2. 10-13 വയസിനിടയില്‍ ഒരു കുഞ്ഞ് നിങ്ങള്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ സിനിമ കാണണം. ഒരിക്കലും നഷ്ടം തോന്നില്ല.
മിസ്റ്റര്‍ മലയാളി ഞാന്‍ അഹങ്കാരിയല്ല, വന്ന വഴി മറന്നിട്ടില്ല; കിലോ 100ലെത്തി- സ്വന്തം മത്തി
English Summary: Inside Out 2: Disney’s emotional exploration masterpiece