വിവരം പുറത്തറിയിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ തെലങ്കാന പൊലീസിന്റെ കേസും
പവർ കട്ടിനെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് മാധ്യമപ്രവർത്തകയ്ക്കെതിരെ കേസ്. തെലങ്കാന സ്റ്റേറ്റ് സതേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിലെ (ടിജിഎസ്പിഡിസിഎൽ) അസിസ്റ്റൻ്റ് എൻജിനീയറുടെ പരാതിയെ തുടർന്നാണ് രചകൊണ്ടയിലെ എൽബി നഗർ പൊലീസ് കേസെടുത്തത്. മാധ്യമപ്രവർത്തകയായ രേവതി തൻ്റെ ട്വിറ്റർ ഹാൻഡിൽ വഴി നഗരത്തിലെ നീണ്ട പവർ കട്ടിനെക്കുറിച്ചും ലൈൻമാൻ ഉപപോക്താവായ സ്ത്രീയെ ശല്യപ്പെടുത്തിയെന്നുമായിരുന്നു പോസ്റ്റ് ചെയ്തത്. case against journalist
രേവതിയുടെ ട്വീറ്റ് വൈറലായതോടെ ട്വിറ്റർ ഹാൻഡിലിന്റെ ഉടമയായ വ്യക്തി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും സംസ്ഥാന സർക്കാരിനെയും ടിജിഎസ്പിഡിസിഎലിനെയും മനഃപൂർവം അപകീർത്തിപ്പെടുത്തുന്നുവെന്നും ആരോപിച്ച് ടിജിഎസ്പിഡിസിഎൽ ഓട്ടോനഗർ വിഭാഗം എൻജിനീയർ അസിസ്റ്റൻ്റ് ദിലീപ് എൽബി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഐപിസി 505, ഐടി നിയമത്തിലെ 66 (ഡി) വകുപ്പുകൾ പ്രകാരമാണ് രേവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
സ്ത്രീ ഉപഭോക്താവിനെ പട്ടാപ്പകൽ ശല്യപ്പെടുത്തിയ തെലങ്കാന പവർ ആൻഡ് കമ്പനിയിലെ നിന്നുള്ള യഥാർത്ഥ കുറ്റവാളികൾ സ്വതന്ത്രരായിരിക്കുമ്പോഴാണ് തനിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത് എന്ന് രേവതി മറുപടിയായി ട്വീറ്റ് ചെയ്തിരുന്നു.
തെലങ്കാനയിലെ സ്ഥിതി ഞെട്ടിക്കുന്നതാണെന്ന് മന്ത്രി കെ ടി രാമറാവു ട്വീറ്റ് ചെയ്തു. ജനങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് യഥാർത്ഥ ആശങ്ക ഉന്നയിച്ച മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്താൻ പോലീസിന് എന്ത് അവകാശമാണുള്ളത്, വൈദ്യുതി വകുപ്പ് നടത്തുന്നത് പോലീസാണോ, അതോ ഇത് ഒരു പോലീസ് ഭരിക്കുന്ന സംസ്ഥാനമാണോ എന്നാണ് രാമറാവു ട്വീറ്റ് ചെയ്തത്.
യുവതി നൽകിയ വീഡിയോ തൻ്റെ കൈവശമുണ്ടെന്നും എന്നാൽ അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനുള്ള അനുമതി രേവതി ദിനപത്രമായ ഹിന്ദുവിനോട് പറഞ്ഞു.
‘ ലൈൻമാൻ അവരെ ഭീഷണിപ്പെടുത്തിയതിനാൽ ഇതിനകം ഭയപ്പെട്ടിരിക്കുകയാണ്, അതുകൊണ്ട് ഞാൻ വീഡിയോ പോസ്റ്റ് ചെയ്യില്ല. എന്നിരുന്നാലും, വീഡിയോ കോടതിയിൽ തെളിവായി ഹാജരാക്കാൻ ഞാൻ തയ്യാറാണ്. പവർ കട്ട് ഞാൻ ട്വീറ്റിൽ പറഞ്ഞതു പോലെ ഏഴ് മണിക്കൂറല്ല നാല് മണിക്കൂറാണ് എന്ന് പിന്നീട് മനസ്സിലായി. അത് എൻ്റെ തെറ്റായിരുന്നു, അത് ഞാൻ അംഗീകരിക്കുന്നു, ‘ എന്നും രേവതി പറഞ്ഞു.
അസിസ്റ്റൻ്റ് എൻജിനീയറായ ദിലീപിൻറെ പരാതിയിൽ എൽബി നഗർ പ്രദേശത്ത് ഏഴ് മണിക്കൂർ വൈദ്യുതി തടസ്സപ്പെട്ടതായാണ് രേവതി പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ കഴിഞ്ഞ ആറ് മാസത്തെ സബ്‌സ്റ്റേഷനിലെ ഡാറ്റ ഷീറ്റുകളിലെ വിവരങ്ങൾ പ്രകാരം, എൽബി നഗർ പ്രദേശത്ത് ഏഴ് മണിക്കൂർ വൈദ്യുതി തടസ്സമില്ലെന്ന് ശ്രദ്ധയിൽപ്പെടുകയും ചെയ്തു. രേവതിയുടേത് തെറ്റായ ആരോപണമാണെന്നും സംസ്ഥാന സർക്കാരിനെയും ടിജിഎസ്പിഡിസിഎലിനെയും മനഃപൂർവം അപകീർത്തിപ്പെടുത്തുന്നതാണ് കേസെടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
content summary ; Journalist booked for tweeting about power cut in Hyderabad