കേരള റിയല്‍ എസ്റ്റേറ്റ് വിപണിയിലെ മുന്‍നിരക്കാരായ കല്യാണ്‍ ഡവലപ്പേഴ്സ്, ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനും ക്വാളിറ്റി കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഓഡിറ്റുകള്‍ നടത്തുന്നതിനുമായി ബ്യൂറോ വെരിറ്റാസുമായി സഹകരിക്കുന്നു. ഫ്രാന്‍സ് ആസ്ഥാനമായി 1828-ല്‍ സ്ഥാപിതമായ ബഹുരാഷ്ട്ര കമ്പനിയായ ബ്യൂറോ വെരിറ്റാസ്, ടെസ്റ്റിംഗ്, ഇന്‍സ്‌പെക്ഷന്‍, സര്‍ട്ടിഫിക്കേഷന്‍ സേവനങ്ങളില്‍ ആഗോള മുന്‍നിരക്കാരാണ്. കല്യാണ്‍ ഡവലപ്പേഴ്സിന്റെ ഭവന പദ്ധതികളില്‍ മികച്ച ഗുണ നിലവാരം ഉറപ്പാക്കുന്നതാണ് ഈ സഹകരണം.
ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നവും സേവനവും നല്‍കുകയെന്ന കമ്പനിയുടെ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ സഹകരണമെന്ന് കല്യാണ്‍ ഡവലപ്പേഴ്സ് മാനേജിംഗ് പാര്‍ട്ട്ണര്‍ കാര്‍ത്തിക് ആര്‍ പറഞ്ഞു.
അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കായി കല്യാണ്‍ ഡവലപ്പേഴ്സ് ബ്യൂറോ വെരിറ്റാസുമായി സഹകരിക്കുന്നതിനുള്ള ധാരണാപത്രം ബ്യൂറോ വെരിറ്റാസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് കേരള ഏരിയ & ഇന്‍ഡസ്ട്രി മാനേജര്‍ ആര്‍ രാജേഷ് കല്യാണ്‍ ഡവലപ്പേഴ്സ് മാനേജിംഗ് പാര്‍ട്ട്ണര്‍ ആര്‍ കാര്‍ത്തികിന് കൈമാറുന്നു.
ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്റെ സഹോദര സ്ഥാപനമാണ് കല്യാണ്‍ ഡവലപ്പേഴ്സ്. തൃശൂര്‍, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, എന്നിവിടങ്ങളില്‍ കല്യാണ്‍ ഡവലപ്പേഴ്സിന് ഭവന പദ്ധതികളുണ്ട്. നിലവില്‍ കേരളത്തിലെമ്പാടുമായി 22 ലധികം പദ്ധതികള്‍ കമ്പനിക്കുണ്ട്. Kalyan Developers join-hands with bureau veritas for international quality standards
Content Summary; Kalyan Developers join-hands with bureau veritas for international quality standards