‘ഉലകനായകന്‍’ എന്ന വിശേഷണം അവസാനിപ്പിക്കണമെന്ന് കമല്‍ഹാസന്‍. അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിലാണ്, ഇനി തന്നെ കമല്‍ ഹാസന്‍ എന്നോ, കമല്‍ എന്നോ കെ എച്ച് എന്നോ സംഭോധന ചെയ്താല്‍ മതിയെന്നും ഉലകനായകന്‍ എന്ന വിശേഷണം വേണ്ടെന്നുമാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
തനിക്ക് നല്‍കിയ വിശേഷണങ്ങള്‍ക്ക് സ്‌നേഹവും നന്ദിയും രേഖപ്പെടുത്തുന്ന കമല്‍, തന്റെ പുതിയ തീരുമാനത്തിന് പറയുന്ന കാരണം, കലയെക്കാള്‍ വലുതായി വ്യക്തികള്‍ ഇല്ലെന്നതാണ്. വ്യക്തിയെക്കാള്‍ വലുതാണ് സിനിമ എന്ന കല. ഈ കലയില്‍ ഞാന്‍ വെറുമൊരു വിദ്യാര്‍ത്ഥി മാത്രമാണ്. കൂടുതല്‍ പഠിക്കാനും വളരാനും മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മറ്റേതൊരു ആവിഷ്‌കാര കലയെപ്പോലെ തന്നെ സിനിമയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്. കലാകാരന്മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍, പ്രേക്ഷകര്‍ എന്നിങ്ങനെ അനവധിയായ ഘടകങ്ങള്‍ കൂടിച്ചേര്‍ന്നാണ് സിനിമ യാഥാര്‍ത്ഥ്യമാകുന്നത്. മനുഷ്യ വൈവിധ്യത്തിന്റെ പ്രതിഫലനമാണ് സിനിമ.
കലാകാരന്മാര്‍ കലയെക്കാള്‍ വലുതല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ അപൂര്‍ണതകളും മെച്ചപ്പെടുത്തേണ്ടതായുള്ള കടമകളെയും കുറിച്ച് നിരന്തരം ബോധമുള്ളൊരാളാണ് ഞാന്‍. വിശേഷണങ്ങളും ശീര്‍ഷകങ്ങളും എനിക്ക് വേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഏറെ ആലോചനയോടൂകൂടി തന്നെയാണ് എത്തിയത്.
എന്റെ ആരാധകരോടും മാധ്യമങ്ങളോടും, സിനിമ സംഘടനകളോടും എന്റെ രാഷ്ട്രീയ കക്ഷിയില്‍പ്പെട്ടവരോടും എല്ലാ ജനങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്, ഇനി മുതല്‍ എന്നെ കമല്‍ ഹാസന്‍ എന്നോ അതല്ലെങ്കില്‍ കമല്‍ എന്നോ കെ എച്ച് എന്നോ മാത്രം വിളിക്കുക”- കമല്‍ തന്റെ പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങളാണ്.
എല്ലാവരോടുമായി നന്ദി പറഞ്ഞുകൊണ്ട് ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് കാരണം തന്റെ വേരുകളിലും ലക്ഷ്യത്തിലും വിശ്വാസ്യത പുലര്‍ത്താനുള്ള ആഗ്രഹം കൊണ്ടാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കിയാണ് കമല്‍ ഹാസന്‍ പ്രസ്താവന അവസാനിപ്പിക്കുന്നത്. Kamal Haasan press release request to not to refer as Ulaga Nayagan
Content Summary; Kamal Haasan press release request to not to refer as Ulaga Nayagan and refer him.simply as Kamal.Haasan