May 19, 2025 |
Share on

‘ഷാദി കേ ഡയറക്ടര്‍ കരണ്‍ ഔര്‍ ജോഹര്‍’: പേര് കളയുന്ന പേര്; പരാതിയുമായി കരണ്‍ ജോഹര്‍

ടൈറ്റില്‍ മാറ്റിയില്ലെങ്കില്‍ റിലീസ് തടയണമെന്നാണ് ആവശ്യം

‘ ഷാദി കേ ഡയറക്ടര്‍ കരണ്‍ ഔര്‍ ജോഹര്‍’ എന്ന ഹിന്ദി ചിത്രം റിലീസ് ചെയ്യരുതെന്നാവശ്യപ്പെട്ട് കരണ്‍ ജോഹര്‍ കോടതിയില്‍. തന്റെ പേര് ചിത്രത്തിന്റെ ടൈറ്റിലില്‍ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ ബോംബെ ഹൈക്കോടതിയില്‍ ബുധനാഴ്ച്ച ഹര്‍ജി നല്‍കി. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഇന്ത്യപ്രൈഡ് അഡൈ്വസറി, സഞ്ജയ് സിംഗ്, സിനിമയുടെ എഴുത്തുകാരനും സംവിധായകനുമായ ബബ്ലു സിംഗ് എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. Bollywood film director Karan Johar  approached Bombay High Court against makers of Hindi film Shaadi ke Director Karan aur Johar

സിനിമയുടെ പേരില്‍ തന്റെ പേര് ഉപയോഗിക്കുന്നത് സ്ഥിരമായി തടയണമെന്നാണ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കരണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പേര് മാറ്റുന്നതു വരെ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 14 നാണ് ‘ ഷാദി കേ ഡയറക്ടര്‍ കരണ്‍ ഔര്‍ ജോഹര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഉടനടി ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്ന പരാതിക്കാരന്റെ ആവശ്യം അംഗീകരിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജഡ്ജി ആര്‍ ഐ ചഗ്‌ല, വ്യാഴാഴ്ച്ച വാദം കേള്‍ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

ചിത്രവുമായോ അതിന്റെ അണിയറക്കാരുമായോ തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും നിയമവിരുദ്ധമായാണ് തന്റെ പേര് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് ഹര്‍ജിയില്‍ കരണ്‍ ആരോപിക്കുന്നത്. സിനിമയുടെ ടൈറ്റിലില്‍ തന്റെ പേര് നേരിട്ട് പരാമര്‍ശിക്കുന്നുണ്ടെന്നും അതുവഴി തന്റെ വ്യക്തിയവകശങ്ങളും സ്വകാര്യതയും ലംഘിക്കപ്പെടുകയാണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നുണ്ട്. കരണ്‍ ജോഹര്‍ എന്നത് ബ്രാന്‍ഡ് നെയിം ആണെന്നും, അംഗീകാരമില്ലാതെയാണ് ആ പേര് സിനിമയുടെ അണിയറക്കാര്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. നിയമവിരുദ്ധമായി തന്റെ സത്‌പേരും പ്രശസ്തിയും സിനിമയുടെ നിര്‍മാതാക്കള്‍ തകര്‍ക്കുകയാണെന്നും ആരോപിക്കുന്നു.

ജൂണ്‍ 14 ന് റിലീസ് ചെയ്യുന്ന സിനിമയുടെ ട്രെയിലറും പരസ്യങ്ങളും പൊതുസ്ഥലങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇതിനകം പ്രചരിച്ചു കഴിഞ്ഞതായും കരണ്‍ ജോഹര്‍ പരാതി ഉയര്‍ത്തിയിട്ടുണ്ട്. സിനിമയുടെ ട്രെയിലറുകളും പോസ്റ്ററുകളും മൂലം ഹര്‍ജിക്കാരന്റെ സത്‌പേരിന് നികത്താനാകാത്ത നഷ്ടം ഇതിനകം ഉണ്ടായിക്കഴിഞ്ഞെന്നും കരണ്‍ ജോഹര്‍ എന്ന പേര് ഒരുമിച്ചോ ഭാഗങ്ങളായോ ഉപയോഗിച്ചു കൊണ്ട് സിനിമ റിലീസ് ചെയ്തു കഴിഞ്ഞാല്‍, വളരെ നാളത്തെ അധ്വാനവും പണച്ചെലവുമെല്ലാം കൊണ്ട് കെട്ടിപ്പെടുത്ത ബ്രാന്‍ഡ് നെയിമിന് നികത്താനാകാത്ത നഷ്ടം സംഭവിക്കുമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

Content Summary; Bollywood film director Karan Johar  approached Bombay High Court against makers of Hindi film Shaadi ke Director Karan aur Johar

Leave a Reply

Your email address will not be published. Required fields are marked *

×