June 15, 2026 |
Share on

കായംകുളത്തെ നൌഷാദ് നല്‍കിയ ഓറഞ്ചിന്റെ മധുരവുമായി ഗാന്ധിഭവനിലെ കുഞ്ഞുങ്ങളുടെ കത്ത്

കായംകുളത്തെ കഴുത്തറപ്പന്‍ കച്ചവടക്കാരെ വെല്ലുവിളിച്ചു കച്ചവടം നടത്തിയിരുന്ന നൗഷാദ് അഹമ്മദ് തമിഴ്‌നാട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി വാര്‍ത്ത. ഉത്സവകാലങ്ങളിലെ പച്ചക്കറി വിലവര്‍ദ്ധനവിനെ കുറിച്ച് സാധാരാണ ജനങ്ങളെ അറിയിച്ചു ന്യായമായ വിലയില്‍ കച്ചവടം നടത്തിയിരുന്ന നൗഷാദ് തിരുനെല്‍വേലിയില്‍ വെച്ച് കാറപകടത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയുണ്ട് എന്ന ആരോപണവുമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ഞെട്ടലും വേദനയുമാണ് നൌഷാദിന്റെ മരണം ഉണ്ടാക്കിയിരിക്കുന്നത്.  ഇതിനിടയില്‍ നൌഷാദ് ഒക്ടോബര്‍ 15നു ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമായി പോസ്റ്റ് ചെയ്ത ചിത്രം ശ്രദ്ധ […]

കായംകുളത്തെ കഴുത്തറപ്പന്‍ കച്ചവടക്കാരെ വെല്ലുവിളിച്ചു കച്ചവടം നടത്തിയിരുന്ന നൗഷാദ് അഹമ്മദ് തമിഴ്‌നാട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി വാര്‍ത്ത. ഉത്സവകാലങ്ങളിലെ പച്ചക്കറി വിലവര്‍ദ്ധനവിനെ കുറിച്ച് സാധാരാണ ജനങ്ങളെ അറിയിച്ചു ന്യായമായ വിലയില്‍ കച്ചവടം നടത്തിയിരുന്ന നൗഷാദ് തിരുനെല്‍വേലിയില്‍ വെച്ച് കാറപകടത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയുണ്ട് എന്ന ആരോപണവുമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ഞെട്ടലും വേദനയുമാണ് നൌഷാദിന്റെ മരണം ഉണ്ടാക്കിയിരിക്കുന്നത്. 

ഇതിനിടയില്‍ നൌഷാദ് ഒക്ടോബര്‍ 15നു ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമായി പോസ്റ്റ് ചെയ്ത ചിത്രം ശ്രദ്ധ നേടുകയാണ്. പത്തനാപുരം ഗാന്ധിഭവനിലെ കുട്ടികള്‍ക്ക് ഓറഞ്ച് വിതരണം ചെയ്യുന്ന ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതോടൊപ്പം കുട്ടികളുടെ ഹൃദയസ്പൃക്കായ ഒരു കുറിപ്പും നല്കിയിട്ടുണ്ട്. അത് ചുവടെ കൊടുക്കുന്നു; 

പ്രിയപ്പെട്ട നൗഷാദ് ഇക്ക,

അങ്ങയുടെ അപകട വാര്‍ത്ത അറിഞ്ഞ് ഞങ്ങള്‍ ഹൃദയം പൊട്ടിക്കരയുന്നു. ഞങ്ങളോടൊപ്പം ഞങ്ങളുടെ കൂട്ടുകാരനായി ചേര്‍ന്ന് ഞങ്ങള്‍ക്ക് ഓറഞ്ചുകള്‍ നല്‍കി. ഞങ്ങളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത അങ്ങ് ഇപ്പോള്‍ ഞങ്ങളെ തോരാ കണ്ണീരില്‍ വീഴ്ത്തിയിരിക്കുകയാണ്. ഞങ്ങള്‍ മറക്കില്ലൊരിക്കലും.

സ്വര്‍ഗ്ഗത്തില്‍ അല്ലാഹുവിന്റെ അടുത്തുതന്നെയായിരിക്കും ഇക്കയുടെ ഇരിപ്പിടം ഞങ്ങള്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നു.

ഗാന്ധിഭവനിലെ മക്കള്‍

കായങ്കുളത്തെ കഴുത്തറപ്പന്‍ കച്ചവടക്കാര്‍ക്ക് നൗഷാദിന്റെ വക പണി

Tags:

Leave a Reply

Your email address will not be published. Required fields are marked *

×