February 19, 2025 |

തരം​ഗമാകാൻ പ്രഭാസ് ; പുതിയ ചിത്രത്തിലെ ​ഗാനരം​ഗത്ത് മുൻനിര നായിക

രാജാ സാബിന്റെ സംവിധാനം മാരുതിയും ചിത്രത്തിലെ നായിക മാളവിക മോഹനനുമാണ്.

സിനിമാസ്വാദകർക്ക് ആഘോഷിക്കാൻ ഒരു പ്രഭാസ് ചിത്രമൊരുങ്ങുന്നു. പ്രഭാസ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ദ രാജാ സാബ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണയ ചിത്രത്തിന്റെ പുതിയ ‌വാർത്തകളാണ് സിനിമാലോകം ചര്‍ച്ചയാകുന്നത്. ദ രാജാ സാബിന്റെ ഗാന രംഗത്ത് ലേഡീസ് സൂപ്പർ സ്റ്റാർ‌ നയൻതാരയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.prabhas

ദ രാജാസാബിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഓഡിയോ റൈറ്റ്‍സ് ടി സീരീസിനാണ്. ദ രാജാ സാബിനെ കുറിച്ച് ടീ സീരീസിന്റെ എംഡി ഭുഷൻ കുമാര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ കുറച്ച് രംഗങ്ങള്‍ കണ്ടു. ഹാര്‍ പോര്‍ട്ടര്‍ വൈബാണ് അപ്പോള്‍ തനിക്ക് തോന്നിയതെന്നും ഭുഷണ്‍ കുമാര്‍ വ്യക്തമാക്കി. ഭുഷൻ കുമാറിന്റെ വാക്കുകള്‍ പ്രഭാസ് ചിത്രത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. രാജാ സാബിന്റെ സംവിധാനം മാരുതിയും ചിത്രത്തിലെ നായിക മാളവിക മോഹനനുമാണ്.

പഴയ ഒരു ഹിറ്റ് ഹിന്ദി ചിത്രത്തിലെ ഗാനം രാജാ സാബില്‍ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ ഡോണ്‍ എന്ന ചിത്രത്തിലെ ഗാനം റീമിക്സ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് അനുയോജ്യമായി ബച്ചൻ ചിത്രത്തിലെ ഗാനം ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത് വ്യാജമാണ് എന്ന് തെളിഞ്ഞിരുന്നു. ഗാനത്തിന്റെ റീമിക്സ് റൈറ്റ്സില്ലെന്ന് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്.prabhas

content summary; latest update on prabha’s film the raja saab

×